'ലക്ഷദ്വീപ്’;‘എന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തിരിക്കുന്നു'; ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ
- Published by:Sarika KP
- news18-malayalam
Last Updated:
ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണച്ചുകൊണ്ട് നടി രചന നാരായണൻകുട്ടി ശ്വേതാ മേനോനും അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു.
മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് പിന്നാലെ 'ബോയിക്കോട്ട് മാലദ്വീപ്' ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചത്.
മാലിയിലേക്ക് പോകാതെ ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ. ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് താരമ പിന്തുണ പ്രഖ്യാപിച്ചത്. എന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തിരിക്കന്നു എന്ന അടിക്കുറിപ്പാണ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്.
ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണച്ചുകൊണ്ട് നടി രചന നാരായണൻകുട്ടി നടി ശ്വേതാ മേനോനും അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകൾ കണ്ട് തീർത്തതിന് ശേഷം വിദേശ രാജ്യങ്ങൾ കാണാമെന്നാണ് ശ്വേത ഫേസ്ബുക്കിൽ കുറിച്ചത്. അടുത്ത യാത്ര എന്തുകൊണ്ട് ഇവിടേക്ക് ആക്കിക്കൂടായെന്ന അടിക്കുറിപ്പോടെ ലക്ഷദ്വീപിൽ നിന്നുള്ള മോദിയുടെ ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കളെ ടാഗ് ചെയ്‌തുകൊണ്ടാണ് രചന നാരായണൻകുട്ടി പോസ്റ്റിട്ടിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
Jan 10, 2024 6:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ലക്ഷദ്വീപ്’;‘എന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തിരിക്കുന്നു'; ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ









