നടി ശരണ്യ കടന്നു പോയത് അതിവേദനയുടെ കാലത്തിലൂടെ; നേരിട്ടത് അസാധാരണമായ വെല്ലുവിളികള്‍

Last Updated:

മൂന്നു മാസത്തോളമായി തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശരണ്യ.

ശരണ്യ
ശരണ്യ
ക്യാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസത്തോളമായി തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശരണ്യ.ജൂലൈ 26ന് ആയിരുന്നു ശരണ്യയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.  അന്തരിച്ച നടി ശരണ്യ ഗുരുതരമായ അവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. ക്യാന്‍സറിന്റെ ചികിത്സയ്ക്കിടെ കോവിഡ് പിടിപ്പെട്ടത് ശരണ്യയുടെ ആരോഗ്യത്തെ വീണ്ടും കുഴപ്പത്തിലാക്കി. കോവിഡിന് ശേഷം ന്യൂമോണിയയും പിടിപ്പെട്ടു. ശരണ്യയുടെ കൂടെ നടി സീമ ജി നായര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജൂണ്‍ 30ന് ശരണ്യയുടെ അവസ്ഥയെക്കുറിച്ച് സീമ ജി നായര്‍ പറഞ്ഞായിരുന്നു എല്ലാവരും അറിഞ്ഞിരുന്നത്.
സീമ പറയുന്നത് ഇങ്ങനെ. ജൂണ്‍ 10നാണ് കോവിഡ് നെഗറ്റീവായത്. പിന്നീട് റൂമിലേക്ക് മാറ്റിയപ്പോള്‍ പനി കൂടി. ഉടന്‍ തന്നെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. വായിലൂടെ ശ്വാസം കൊടുക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാന്‍ കഴിയാത്ത അവസ്ഥ കൂടിയായി. അങ്ങനെ ട്രെക്യോസ്റ്റമി ചെയ്തു. തൊണ്ടയില്‍ കൂടിയാണ് ഓക്സിജന്‍ നല്‍കിയിരുന്നത്.
ന്യുമോണിയ പിടികൂടിയതോടെ സ്ഥിതി വീണ്ടും ഗുരുതരമായി. ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാന്‍ കഴിയാതെയായി. വില കൂടിയ ആന്റി ബയോട്ടിക്കായിരുന്നു നല്‍കിയിരുന്നത്. രക്തത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. ഓക്സിജന്‍ സപ്പോര്‍ട്ട് എപ്പോഴും വേണമായിരുന്ന അവസ്ഥ. തൊണ്ടയില്‍ ട്യൂബ് ഇട്ടിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയാതെ വന്നു.
advertisement
ശ്രീചിത്രയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് ആശ്വാസമുണ്ടായിരുന്നു. കൊടുക്കാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ല ചികിത്സയാണ് കൊടുക്കുന്നത്. വില കൂടിയ ആന്റി ബയോട്ടിക്കാണ് ഇപ്പോള്‍ കൊടുക്കുന്നത്. ഇപ്പോള്‍ ബെഡ് സോര്‍ വന്നുതുടങ്ങി. ഇത് വന്ന് കഴിഞ്ഞാല്‍ ഉറപ്പായും ഇന്‍ഫെക്ഷന്‍ വരും. രക്തത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല. അവള്‍ക്കു വേണ്ടി ഡോക്ടര്‍മാരും പരിശ്രമിക്കുന്നു. വീട്ടിലേക്ക് കൊണ്ടുവന്നാലും ഓക്സിജന്‍ സപ്പോര്‍ട്ട് എപ്പോഴും വേണമെന്നാണ് പറയുന്നത്.
കീമോ ചികിത്സ തുടങ്ങി. ആര്‍സിസിയില്‍ കൊണ്ട് പോകാന്‍ പറ്റാത്ത അവസ്ഥയായത് കൊണ്ട് ഇപ്പോള്‍ കാണിക്കുന്ന ആശുപത്രിയില്‍ തന്നെയാണ് കീമോ ചെയ്യുന്നത്. തൊണ്ടയില്‍ ട്യൂബ് ഇട്ടിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയില്ല. ശരിക്കും പറഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്നറിയില്ല. കാല്‍ചുവട്ടിലെ മണ്ണുകള്‍ എല്ലാം ഒലിച്ചു പോവുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്ന് സീമ പറഞ്ഞിരുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി ശരണ്യ കടന്നു പോയത് അതിവേദനയുടെ കാലത്തിലൂടെ; നേരിട്ടത് അസാധാരണമായ വെല്ലുവിളികള്‍
Next Article
advertisement
തിരുവനന്തപുരത്തെ ബിജെപി മേയര്‍ സ്ഥാനാർത്ഥി വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ
തിരുവനന്തപുരത്തെ ബിജെപി മേയര്‍ സ്ഥാനാർത്ഥി വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ
  • കേരളത്തിൽ ആദ്യമായി ബിജെപിക്ക് കോർപറേഷൻ ഭരണം ലഭിച്ചതിന് വി വി രാജേഷിന് മുഖ്യമന്ത്രി ആശംസകൾ നേർന്നു

  • നാല് പതിറ്റാണ്ട് ഇടതുപക്ഷം ഭരിച്ച തിരുവനന്തപുരം കോർപറേഷൻ ബിജെപി അൻപത് സീറ്റുകൾ നേടി പിടിച്ചു

  • ബി.ജെ.പി.യുടെ ആദ്യ മേയറായി വി വി രാജേഷ് സ്ഥാനമേറ്റെടുക്കുമ്പോൾ ആർഎസ്എസിന്റെ പിന്തുണയുണ്ട്

View All
advertisement