'ആദാമിന്റെ വാരിയെല്ല്' ഇന്ത്യൻ സിനിമ കണ്ട മികച്ച സ്ത്രീപക്ഷ സിനിമ: പ്രതിപക്ഷ നേതാവ്
- Published by:Naseeba TC
- news18-malayalam
Last Updated:
ന്യൂജെൻ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം
സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം അതായിരുന്നു കെ.ജി.ജോർജിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ. ന്യൂജെൻ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം.
Also Read- കെജി ജോർജ്: മലയാള സിനിമയിലെ സർവകലാശാല: മന്ത്രി സജി ചെറിയാൻ
കഠിനമായ ജീവിതാവസ്ഥകളെ സത്യസന്ധമായി അവതരിപ്പിച്ച സിനിമകൾ . കലാമൂല്യവും വാണിജ്യ സാധ്യതയും ഒരു പോലെ നിലനിർത്തിയ കാലാതിവർത്തിയായ ചലച്ചിത്രങ്ങൾ. ആദാമിന്റെ വാരിയെല്ല് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നാണ്. പ്രമേയത്തിലെ വ്യത്യസ്ത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകനാണ് കെ.ജി. ജോർജ്.
Also Read- സ്വപ്നാടനം മുതൽ തുടങ്ങി ഇലവങ്കോട് ദേശം വരെ; മലയാളത്തിന് കെജി ജോർജ് നൽകിയ 19 സിനിമകൾ
ആ സിനിമകളിൽ ഒന്നും സൂപ്പർ താരങ്ങളില്ല , കഥാപാത്രങ്ങൾ മാത്രം. സംവിധായകനായിരുന്നു യഥാർഥ നായകൻ. മലയാള സിനിമയല്ല തെന്നിന്ത്യൻ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായകനാണ് കെ.ജി.ജോർജ് . അദ്ദേഹത്തിന്റെ സൃഷ്ടികൾ എക്കാലവും ഒരു പാഠശാലയായി നിലനിൽക്കുമെന്നും വിഡി സതീശൻ അനുസ്മരിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 24, 2023 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ആദാമിന്റെ വാരിയെല്ല്' ഇന്ത്യൻ സിനിമ കണ്ട മികച്ച സ്ത്രീപക്ഷ സിനിമ: പ്രതിപക്ഷ നേതാവ്