ആടുജീവിതത്തിലെ പൃഥ്വിരാജിനെ വാഴ്ത്തിയിട്ടും മതിവരാതെ അക്ഷയ് കുമാർ; പ്രതികരണം ഇങ്ങനെ

Last Updated:

ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ, പൃഥ്വിരാജിനോടുള്ള ആരാധന അക്ഷയ് വാക്കുകളിൽ പ്രകടിപ്പിച്ചു

അക്ഷയ് കുമാർ, പൃഥ്വിരാജ്
അക്ഷയ് കുമാർ, പൃഥ്വിരാജ്
അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ മുംബൈയിൽ അനാച്ഛാദനം ചെയ്തു. രണ്ട് താരങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആക്ഷൻ സീക്വൻസുകളിൽ ഏർപ്പെടുന്നതും ട്രെയ്‌ലറിൽ കാണാമായിരുന്നു. ചിത്രത്തിലെ പ്രതിനായകനായ പ്രളയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ്റെ ദൃശ്യവും ട്രെയ്‌ലറിൽ കാണാം.
മലയാളത്തിൻ്റെ പൃഥ്വിരാജ് എത്ര ‘പ്രചോദനാത്മകമാണ്’ എന്നതിനെക്കുറിച്ചും, തൻ്റെ മകൻ ആരവ് ഗ്ലാസ്‌ഗോയിലെ 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിൻ്റെ സെറ്റിൽ വന്നതിനാൽ ഒരു പിതാവെന്ന നിലയിൽ പൃഥ്വിരാജിനെ എങ്ങനെ ആരാധിക്കുന്നുവെന്നും സംസാരിച്ചു.
ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ, പൃഥ്വിരാജിനോടുള്ള ആരാധന അക്ഷയ് വാക്കുകളിൽ പ്രകടിപ്പിച്ചു. മാർച്ചിൽ റിലീസ് ചെയ്യാനിരിക്കുന്ന ആട് ജീവിതത്തിൽ പൃഥ്വിരാജിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ന്യൂസ് 18 ഷോഷായോട് അദ്ദേഹം പറഞ്ഞു. "ഞാൻ അദ്ദേഹത്തിൽ നിന്നും ധാരാളം കാര്യങ്ങൾ സ്വീകരിച്ചു. ആട് ജീവിതം എന്ന പേരിൽ പൃഥ്വിയുടെ മലയാളം സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. അദ്ദേഹം എനിക്ക് ട്രെയ്‌ലർ കാണിച്ചു, ഒരു ട്രയൽ ഷോ ഉണ്ടാകുമ്പോൾ എന്നെ അറിയിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞതായി ഓർക്കുന്നു, ”അക്ഷയ് പറഞ്ഞു.
advertisement
എല്ലാ സിനിമാ പ്രദർശനങ്ങളിലോ പ്രീമിയറുകളിലോ പങ്കെടുക്കുന്ന ആളല്ലെങ്കിലും, ആടുജീവിതം കാണാൻ അക്ഷയ്‌ക്ക് കാത്തിരിക്കാനാവില്ല. “ഞാൻ സാധാരണയായി ട്രയൽ ഷോകൾക്ക് പോകാറില്ല. പക്ഷേ എനിക്ക് അദ്ദേഹത്തിൻ്റെ സിനിമ കാണാൻ ആഗ്രഹമുണ്ട്. രണ്ടോ മൂന്നോ വർഷം ഈ മനുഷ്യൻ ആ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ട്," എന്ന് അക്ഷയ് പറഞ്ഞതും, ബ്ലെസി സംവിധാനം ചെയ്‌ത ചിത്രത്തിനായി താൻ 16 വർഷമെടുത്തു എന്ന് പൃഥ്വിരാജ് ഇടപെട്ട് തിരുത്തി.
advertisement
“അദ്ദേഹം 16 വർഷമായി ആ സിനിമയിൽ പ്രവർത്തിച്ചുവെന്നത് അവിശ്വസനീയമാണ്!” എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാൻ പോലും കഴിയില്ല. അദ്ദേഹത്തിന് ഹാറ്റ്സ് ഓഫ്!" അക്ഷയ് പറഞ്ഞു.
'ആടുജീവിതം' ട്രെയ്‌ലർ പ്രേക്ഷകരെ കാണിക്കണമെന്ന് അക്ഷയ് നിർബന്ധിച്ചു എങ്കിലും പൃഥ്വിരാജ് നാണത്തോടെ നോ പറഞ്ഞു. പരിപാടിയുടെ തുടക്കത്തിൽ അക്ഷയ് പൃഥ്വിരാജിനെ പ്രശംസിക്കുകയും അദ്ദേഹത്തെക്കാൾ മികച്ച നടൻ എന്ന് വിളിക്കുകയും ചെയ്തു.
Summary: Akshay Kumar speaks high of Prithviraj in Aadujeevitham during Bade Miyan Chote MIyan trailer launch. Akshay Kumar lauded Prithviraj for investing 16 years for a single movie since the day it was first conceived. Akshay insisted on showcasing the trailer of Aadujeevitham during Bade Miyan Chote Miyan programme
മലയാളം വാർത്തകൾ/ വാർത്ത/Film/
ആടുജീവിതത്തിലെ പൃഥ്വിരാജിനെ വാഴ്ത്തിയിട്ടും മതിവരാതെ അക്ഷയ് കുമാർ; പ്രതികരണം ഇങ്ങനെ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement