സിനിമാ വിശേഷം | 'അൽ കരാമ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; ഷാജു ശ്രീധറിന്റെ 'കടലേഴും' ഗാനം ശ്രദ്ധേയമാകുന്നു

Last Updated:

Al Karama starts rolling, Shaju Sreedhar's Kadalezhum song | ദുബായ് ജീവിതവുമായി അൽ കരാമ; പ്രായമില്ലാത്ത പ്രണയത്തിന്റെ നേർക്കാഴ്ചയുമായി 'കടലേഴും'

ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് കഥയും, തിരക്കഥയും, സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'അൽ കരാമ' എന്ന ചിത്രത്തിന്റെ ചിത്രീകരണം യു.എ.ഇ.യിലെ അജ്മാനിൽ ആരംഭിച്ചു. ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്നു.
പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാള സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 'അല്‍ കരാമ' എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയ വേളയിലാണ് ഈ വാർത്ത പുറത്തുവരുന്നത്. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിക്കുന്ന 'അല്‍ കരാമ'യുടെ മോഷന്‍ പോസ്റ്റര്‍ മഞ്ജു വാര്യർ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ് തുടങ്ങിയ താരങ്ങൾ ആണ് റിലീസ് ചെയ്തത്.
വൺ വേൾഡ് എന്റർടൈൻമെന്റ്സ് ൻ്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
advertisement
ബി.കെ. ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് ,മനീഷ് എന്നിവരുടെ വരികൾക്ക് നാസർ മാലിക് സംഗീതം നൽകുന്നു. എഡിറ്റിംഗ്- അയ്യൂബ് ഖാൻ. ബി.ജി.എം: ജാസി ഗിഫ്റ്റ്.
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റാഫി എം പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാര്‍ഗ്ഗവന്‍, അസോസിയേറ്റ് ഡയറക്ടർ-എബിൻ ജേക്കബ്,രവി വാസുദേവ്, കല-ആഷിക് എസ്, മേക്കപ്പ്- ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- നീതു നിധി, സൗണ്ട് ഡിസൈൻ- രാജേഷ് പി.എം. പരസ്യകല-സീറോ ക്ലോക്ക്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
advertisement
ഷാജു ശ്രീധറിന്റെ 'കടലേഴും' ഗാനം
പ്രണയിച്ച് കൊതിതീരാത്തവർക്കായ് 'കടലേഴും' എന്ന ഗാനം സമർപ്പിക്കുകയാണ് സംവിധായകൻ വിനോദ് ഗംഗ. മനസ്സിൽ യുവത്വമുള്ള ഏതൊരാൾക്കും ഏത് പ്രായത്തിലും പ്രണയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഗാനം. പടയോട്ടം , അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ച വിനോദ് ഗംഗയുടെ ആദ്യത്തെ മ്യൂസിക് ആൽബമാണ് 'കടലേഴും'. സംവിധായകൻ പ്രിയദർശൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം ലോഞ്ച് ചെയ്തത്.
ജീവിതത്തിൽ ഒരു ഘട്ടം കഴിയുമ്പോൾ പ്രണയം നഷ്ടപ്പെട്ടെന്ന് മുറവിളി കൂട്ടുന്നവർക്ക് ശക്തമായ മറുപടിയാണ് സംവിധായകൻ ഈ ഗാനാവിഷ്കാരത്തിലൂടെ നൽകിയിരിക്കുന്നത്. വൈറസ്, ഓറഞ്ച് മരങ്ങളുടെ വീട് എന്നീ ചിത്രങ്ങളുടെ സഹ ഛായാഗ്രഹണം നിർവഹിച്ച അരവിന്ദ് പുതുശ്ശേരിയാണ് മ്യൂസിക് ആൽബത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. സാബു അഞ്ചേരിൽന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കിരൺ കളത്തിലാണ്.
advertisement
ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ഗായകൻ നജിം അർഷാദാണ്. സഞ്ചാരീസിന്റെ ബാനറിൽ ജിനി സാബു ഒരുക്കിയ ഗാനത്തിൽ ഷാജു ശ്രീധർ, രോഹിണി രാഹുൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി വേഷമിടുന്നത്.
രണ്ട് മുതിർന്ന വ്യക്തികളുടെ ഒരു ചെറു യാത്രയാണ് ഗാനത്തിന്റെ ഇതിവൃത്തം. കേൾക്കുന്ന ഏതൊരാൾക്കും ഒരു നല്ല അനുഭൂതി നൽകുന്ന ഗാനത്തിന് മിഴിവ് കൂട്ടുന്ന തരത്തിലാണ് ദൃശ്യാവിഷ്കരണം. ജീവിതത്തിൽ സ്നേഹത്തിന്റെ മൂല്യത്തിന് അതിരുകളില്ല എന്ന് കടലേഴും സാക്ഷ്യപെടുത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ വിശേഷം | 'അൽ കരാമ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; ഷാജു ശ്രീധറിന്റെ 'കടലേഴും' ഗാനം ശ്രദ്ധേയമാകുന്നു
Next Article
advertisement
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
  • സോളിഡാരിറ്റി മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാൻ മലപ്പുറത്ത് സംവാദം സംഘടിപ്പിക്കുന്നു.

  • ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കം യുഡിഎഫിന് സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സൂചന.

View All
advertisement