ഇരിങ്ങാലക്കുട: ‘പാർപ്പിടം’ എന്നായിരുന്നു ഇന്നസെന്റ് വയ്ക്കുന്ന വീടുകൾക്കെല്ലാം പേര് നൽകിയിരുന്നത്. ഇതിന് പിന്നിൽ രസകരമായ കഥയുണ്ട്. ഇന്നസെന്റ് സ്വന്തമായി ആദ്യ വീട് വയ്ക്കുന്നത് ക്രൈസ്റ്റ് കോളേജ് റോഡിൽ ആയിരുന്നു.
വീട് പണി കഴിഞ്ഞപ്പോൾ ഒരു കപ്പേള പോലെയായിരുന്നെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ഇത് നിരവധി പേർ ചോദിക്കാൻ തുടങ്ങിയതോടെ പള്ളിയോ ക്ഷേത്രമോ ആണെന്ന് കരുതി ആരെങ്കിലും പൈസ കാണിക്കയായി ഇട്ടാൽ അതുകൊണ്ട് വയസുകാലത്ത് ജീവനിക്കാമല്ലോ എന്നായിരുന്നു മറുപടി.
എന്നാൽ ആളുകളുടെ ചോദ്യത്തിന് മറുപടി ഇതായിരുന്നെങ്കിലും പിന്നീട് ബുദ്ധിമുട്ടിലാക്കി തുടങ്ങി. ഒരു സിനിമ സെറ്റിൽ നെടുമുടി വേണുവിനോട് ഇക്കാര്യം പറയുകയുണ്ടായി. തുടർന്ന് താമസിക്കുന്ന സ്ഥലം എന്ന് അർഥം വരുന്ന പാർപ്പിടം എന്ന് വീടിനു മുൻപിൽ പേരെഴുതി വയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
പിന്നീട് തെക്കേ അങ്ങാടിയിൽ 2 വീടുകൾ വച്ചപ്പോഴും പാർപ്പിടം എന്നു തന്നെ ഇന്നസെന്റ് പേരിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Innocent, Innocent actor, Innocent passes away, Nedumudi Venu