'ശക്തിമാൻ' സിനിമയ്ക്കായി അല്ലു അർജുനും ബേസിൽ ജോസഫും ഒന്നിക്കുന്നുവെന്ന് സൂചന

Last Updated:

അല്ലു അർജുനും ബേസിൽ ജോസഫും ഒരു സൂപ്പർഹീറോ ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നുവെന്നാണ് സൂചന

News18
News18
നടൻ, സംവിധായകൻ എന്ന നിലയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച നടനാണ് ബേസിൽ ജോസഫ്. താരം മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും ചുവടുറപ്പിക്കാൻ പോകുന്നുവെന്ന തരത്തിലെ വാർത്തകൾ മാസങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു. എന്നാൽ, ആ ചിത്രത്തിൽ നിന്നും ബേസിൽ പിന്മാറിയെന്നുള്ള വാർത്തകൾ കഴിഞ്ഞ മാസമാണ് പുറത്തു വന്നത്.
ഇപ്പോഴിതാ, വീണ്ടും ബേസിലിനെ ചുറ്റുപറ്റിയുള്ള വാർത്തയാണ് തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിറയുന്നത്. ഇത്തവണ ബേസിൽ അല്ലു അർജുനൊപ്പം ചിത്രം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ , ഈ വാർത്തയിക്ക് ഇതുവരെയും സ്ഥിരീകരണം വന്നിട്ടില്ല.
ബേസില്‍ ജോസഫ് അവതരിപ്പിച്ച പാന്‍ ഇന്ത്യന്‍ സാധ്യതയുള്ള കഥ അല്ലു അര്‍ജുന് ഇഷ്ടമായെന്നാണ് തെലുങ്ക് മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നത്. ഗീതാ ആര്‍ട്‌സിന്റെ ബാനറില്‍, അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് നിര്‍മിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് ആവും സംഗീതസംവിധാനമെന്നും സൂചനകളുണ്ട്. എന്നാൽ, ഇതുവരെയും വാർത്തകൾക്ക് ഔ​ദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
advertisement
അല്ലു അർജുനും ബേസിൽ ജോസഫും ഒരു സൂപ്പർഹീറോ ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നുവെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പങ്കുവച്ച വാർത്ത. ഇതോടെ നേരത്തെ ബേസിലിന്റേതായി ഇറങ്ങുമെന്ന് പറയപ്പെട്ട 'ശക്തിമാനു'മായി ബന്ധപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ‌ ഉയരുന്നത്. മുമ്പ്, ബേസില്‍ ജോസഫ് സംവിധാനംചെയ്യുന്ന ശക്തിമാനില്‍ രണ്‍വീര്‍ സിങ്ങാവും സൂപ്പര്‍ഹീറോ വേഷത്തിലെത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ശക്തിമാൻ' സിനിമയ്ക്കായി അല്ലു അർജുനും ബേസിൽ ജോസഫും ഒന്നിക്കുന്നുവെന്ന് സൂചന
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement