Allu Arjun | ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് ഗംഭീര വരവേൽപ്പ്

Last Updated:

റിലീസ് ദിനത്തിൽ തന്നെ ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയേറ്ററുകൾ ആരാധകരെക്കൊണ്ട് നിറഞ്ഞു

പുഷ്പ
പുഷ്പ
ഇന്ത്യയിൽ ചരിത്രം കുറിച്ച 'പുഷ്പ' (Pushpa) തരംഗം ഇനി ജപ്പാനിലും. അല്ലു അർജുൻ (Allu Arjun) നായകനായ 'പുഷ്പ 2: ദ റൂൾ' (Pushpa 2: The Rule) കഴിഞ്ഞ ദിവസം ജപ്പാനിൽ റിലീസ് ചെയ്തു. ചിത്രത്തിന് ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രതികരണമാണ്. ആർ‍ത്തുവിളിച്ചാണ് ചിത്രത്തെ അവർ‍ വരവേറ്റിരിക്കുന്നത്.
റിലീസ് ദിനത്തിൽ തന്നെ ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയേറ്ററുകൾ ആരാധകരെക്കൊണ്ട് നിറഞ്ഞു. അല്ലു അർജുന്‍റെ സ്റ്റൈലിനും നൃത്തത്തിനും വലിയ ആരാധകവൃന്ദമുള്ള ജപ്പാനിൽ, 'പുഷ്പ'യുടെ രണ്ടാം ഭാഗത്തിനും കാത്തിരിപ്പുണ്ടായിരുന്നു.



 










View this post on Instagram























 

A post shared by Athira Diljith (@athira_diljith)



advertisement
ചിത്രത്തിലെ ഡയലോഗുകളും അല്ലു അർജുന്‍റെ സിഗ്നേച്ചർ മാനറിസങ്ങളും ജാപ്പനീസ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു എന്ന് അണിയറപ്രവർത്തകർ. ജപ്പാനിലെ പ്രമുഖ തിയേറ്ററുകളിലെല്ലാം വൻ സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും നേടിയ വമ്പൻ വിജയം ജപ്പാനിലും ആവർത്തിക്കുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ അല്ലുവിനെ ആർ‍പ്പുവിളികളോടെയാണ് ജാപ്പനീസ് ആരാധകർ വരവേറ്റത്. തങ്ങളുടെ പ്രിയതാരത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
advertisement
Summary: The 'Pushpa' wave that created history in India is now in Japan. Allu Arjun's 'Pushpa 2: The Rule' was released in Japan the other day. The film is receiving an unprecedented response from the Japanese audience. They have welcomed the film with a roar. On the release day itself, theaters in major cities including Tokyo were filled with fans. In Japan, where Allu Arjun's style and dance have a huge fan base, there was a lot of anticipation for the second part of 'Pushpa'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Allu Arjun | ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് ഗംഭീര വരവേൽപ്പ്
Next Article
advertisement
ജഡ്ജി പ്രോസിക്യൂട്ടറാകണ്ട! കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ കേരള ഹൈക്കോടതി വെറുതെവിട്ടു
ജഡ്ജി പ്രോസിക്യൂട്ടറാകണ്ട! കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ കേരള ഹൈക്കോടതി വെറുതെവിട്ടു
  • വിച്ചാരണക്കോടതി ജഡ്ജി പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

  • 14 വർഷം ജയിലിൽ കഴിഞ്ഞ പ്രതിയെ വെറുതെവിടാൻ ഹൈക്കോടതി ഉത്തരവിട്ടു; ജീവപര്യന്തം ശിക്ഷ റദ്ദാക്കി

  • 2012-ൽ ജാമ്യം ലഭിച്ചിട്ടും ഏഴു വർഷം ജയിലിൽ തുടരേണ്ടിവന്നതും കോടതി ശ്രദ്ധയിൽപ്പെടുത്തി

View All
advertisement