മാനേജരെ തല്ലിയെന്ന കേസിൽ ഉണ്ണി മുകുന്ദനെയും മാനേജർ വിപിൻ കുമാറിനെയും വിളിച്ചുവരുത്തിയുള്ള 'അമ്മ' ഹിയറിങ് മാറ്റിവച്ചു

Last Updated:

നിരവധി മലയാള താരങ്ങളുടെ സെലിബ്രിറ്റി മാനേജർ ആയ വിപിൻ കുമാറിനെ ആക്രമിച്ചതിന് നടൻ ഉണ്ണി മുകുന്ദനെതിരെ മെയ് 27 ന് പോലീസ് കേസെടുത്തിരുന്നു

ഉണ്ണി മുകുന്ദൻ, വിപിൻ കുമാർ
ഉണ്ണി മുകുന്ദൻ, വിപിൻ കുമാർ
മാനേജർ വിപിൻ കുമാറിനെ (Vipin Kumar) കൊച്ചിയിലെ ഫ്ലാറ്റിലെത്തി തല്ലി എന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരെ (Unni Mukundan) കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുവരെയും വിളിച്ചു വരുത്തിയുള്ള അമ്മ, ഫെഫ്ക സംഘടനകളുടെ നേതൃത്വത്തിലെ ചർച്ച മാറ്റിവച്ചു. ജൂൺ രണ്ടിന് ചർച്ച നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാൽ, ചില അവിചാരിത കാരണങ്ങൾ മൂലം ചർച്ച ജൂൺ 7ലേക്ക് മാറ്റിവച്ചിരിക്കുന്നു.
സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. ശേഷം കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു ചേർക്കുകയും ചെയ്തു. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
നിരവധി മലയാള താരങ്ങളുടെ സെലിബ്രിറ്റി മാനേജർ ആയ വിപിൻ കുമാറിനെ ആക്രമിച്ചതിന് നടൻ ഉണ്ണി മുകുന്ദനെതിരെ മെയ് 27 ന് പോലീസ് കേസെടുത്തിരുന്നു. മറ്റൊരു നടൻ അഭിനയിച്ച സിനിമയുടെ അവലോകനം പോസ്റ്റ് ചെയ്തതിന്റെ പേരിൽ നടൻ തന്റെ മുഖത്ത് അടിച്ചതായി വിപിൻ കുമാർ തന്റെ പരാതിയിൽ ആരോപിച്ചു. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ഉണ്ണി മുകുന്ദൻ നിഷേധിച്ചു. കാക്കനാട്ടുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ബേസ്മെന്റ് പാർക്കിംഗ് ഏരിയയിൽ വെച്ചാണ് സംഭവം നടന്നത്.
advertisement
ഉണ്ണി മുകുന്ദൻ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വിപിൻ കുമാർ ആരോപിച്ചു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിട്ടുണ്ട്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്. അതേസമയം, വിപിൻ കുമാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും താരം പരസ്യമായി നിഷേധിച്ചു. വിപിനെ ഒരിക്കലും തന്റെ പേഴ്‌സണൽ മാനേജരായി ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണിയുടെ പക്ഷം. ഉണ്ണിയുടെ ആരോപണങ്ങൾക്ക് പ്രസ്താവനയിലൂടെ വിപിൻകുമാർ മറുപടി നൽകുകയും ചെയ്തിരുന്നു.
advertisement
Summary: The AMMA, FEFKA hearing on the case pertaining to actor Unni Mukundan physically assaulting celebrity manager Vipin Kumar has been postponed to a later date. The hearing meant for June 2, 2025 shall be held on June 7, 2025
മലയാളം വാർത്തകൾ/ വാർത്ത/Film/
മാനേജരെ തല്ലിയെന്ന കേസിൽ ഉണ്ണി മുകുന്ദനെയും മാനേജർ വിപിൻ കുമാറിനെയും വിളിച്ചുവരുത്തിയുള്ള 'അമ്മ' ഹിയറിങ് മാറ്റിവച്ചു
Next Article
advertisement
സംശയരോഗം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
സംശയരോഗം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
  • രേഖയെ ഭർത്താവ് ലോഹിതാശ്വ ബസ് സ്റ്റോപ്പിൽ കുത്തിക്കൊന്നു; മകൾക്കു മുന്നിൽ നടന്ന സംഭവം.

  • ഭർത്താവിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ്; പ്രതിക്കായി തിരച്ചിൽ ഊർജിതം.

  • മൂന്ന് മാസം മുൻപാണ് രേഖയും ലോഹിതാശ്വയും വിവാഹിതരായത്; ഇരുവരും ബെംഗളൂരുവിൽ താമസിച്ചു.

View All
advertisement