'അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുണ്ടാവും'; അജു വർഗീസ്, ജാഫർ ഇടുക്കി ചിത്രം ആമോസ് അലക്‌സാണ്ടർ ടീസർ

Last Updated:

ജാഫർ ഇടുക്കിയാണ് ആമോസ് അലക്‌സാണ്ടർ എന്ന വ്യത്യസ്തമായ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ആമോസ് അലക്‌സാണ്ടർ
ആമോസ് അലക്‌സാണ്ടർ
ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്‌സാണ്ടറിൻ്റെ (Amoz Alexander) ആദ്യ ടീസർ. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രം നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്നു. ടീസറിലെ ചില സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ചിത്രം വലിയ ദുരൂഹതകൾ ഒളിപ്പിച്ചുവച്ച ഒരു ഭാണ്ഡക്കെട്ട് തന്നെയെന്നു വ്യക്തമാകും. അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ ആ കഥാപാത്രം ഉദ്ദേശിക്കുന്ന കാര്യമെന്തെന്നത് ആകാംക്ഷാജനകമാണ്.
സമൂഹത്തിൽ ഈ കഥാപാത്രം വലിയ ചോദ്യചിഹ്നം ഉയർത്തുമെന്ന് വേണം അനുമാനിക്കാൻ. ജാഫർ ഇടുക്കിയാണ് ആമോസ് അലക്‌സാണ്ടർ എന്ന വ്യത്യസ്തമായ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഷത്തിലും, രൂപത്തിലും, അവതരണത്തിലുമെല്ലാം വലിയ വ്യത്യസ്തതയാണ് ഈ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്.
ജാഫറിൻ്റെ അഭിനയജീവിതത്തിലെ വലിയ വഴിത്തിരിവിനു കാരണമാകുന്ന കഥാപാത്രം എന്ന വിലയിരുത്തലുമുണ്ട്. അൽപ്പം ഹ്യൂമർ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ അജു വർഗീസും ഗൗരവമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
advertisement
സസ്പെൻസ് ക്രൈം ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത്‌, പശ്ചിമബംഗാൾ തുടങ്ങി ഇന്ത്യയിലെ പതിനഞ്ചോളാം സംസ്ഥാനങ്ങളിലും കേരളത്തിൽ തൊടുപുഴ, മൂന്നാർ, വാഗമൺ, ഇടുക്കി, പറവൂർ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.
കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, സുനിൽ സുഖദ, ശ്രീജിത്ത് രവി, നാദിർഷാ, അഷറഫ് പിലാക്കൽ, രാജൻ വർക്കല, അഞ്ജന അപ്പുക്കുട്ടൻ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.
തിരക്കഥ, സംഭാഷണം- അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ - പ്രശാന്ത് വിശ്വനാഥൻ, സംഗീതം - മിനി ബോയ്, ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള, എഡിറ്റിംഗ് -സിയാൻ ശ്രീകാന്ത്, കലാസംവിധാനം - കോയാസ്, മേക്കപ്പ് - നരസിംഹ സ്വാമി, സ്റ്റിൽസ് - അനിൽ വന്ദന, കോസ്റ്റ്യും ഡിസൈൻ - ഫെമിന ജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ജയേന്ദ്ര ശർമ്മ,ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം . സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് - രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ - അരുൺ കുമാർ കെ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മുഹമ്മദ് പി.സി., പി.ആർ.ഒ.- വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുണ്ടാവും'; അജു വർഗീസ്, ജാഫർ ഇടുക്കി ചിത്രം ആമോസ് അലക്‌സാണ്ടർ ടീസർ
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement