advertisement

നടി അനന്യയുടെ സഹോദരൻ അർജുൻ നായകൻ; 'ഏതഴകാണ് നീ' മ്യൂസിക്കൽ ഷോർട്ട് ഫിലിം പുറത്തിറങ്ങി

Last Updated:

Ananya's brother Arjun in a musical short film | പയ്യന്നൂര്‍ കോളേജിലും പരിസരത്തുമായാണ് ചിത്രീകരണം

നടി അനന്യയുടെ സഹോദരൻ അർജുൻ ഗോപാൽ വേഷമിട്ട മ്യൂസിക്കൽ ഷോർട്ട് ഫിലിം 'ഏതഴകാണ് നീ...' പുറത്തിറങ്ങി.
വീണ്ടും പ്രണയം പൂത്ത പയ്യന്നൂർ കോളേജ് സിനിമയിലല്ലാതെ മ്യൂസിക്കൽ ഷോർട്ട് ഫിലിമിൽ വരച്ചു ചേർക്കുക കൂടിയാണിവിടെ. പയ്യന്നൂര്‍ കോളേജിലും പരിസരത്തിലും ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമില്‍ ആതിര രാജ് നായികയായി എത്തുന്നു, കൂടാതെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ശ്രദ്ധേയനായ ഉണ്ണി രാജ് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മഞ്ജുഷ അരുണ്‍ നിര്‍മ്മിച്ച ഈ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ഛായഗ്രഹണം നിര്‍വ്വഹിച്ചത് ഗൗതം ബാബുവാണ്.
advertisement
സജിൻ ചന്ദ്രൻ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മ്യൂസിക്കൽ ഷോര്‍ട്ട് ഫിലിം ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേജിലൂടെയാണ് പുറത്തിറക്കിയത്. അശ്വിന്‍ രഞ്ജു സംഗീതം നല്‍കി സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ അരുൺ രാജൻ ആണ് ഇതിലെ ഗാനം പാടിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് കാര്‍ത്തിക്ക്.
അർജുൻ ഏതാനും മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 'ഫോർട്ട് കൊച്ചിയിലെ ഞങ്ങ, മട്ടാഞ്ചേരിയിലെ നിങ്ങ', 'കുട്ടൻപിള്ളയുടെ ശിവരാത്രി' 'തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി' തുടങ്ങിയ ചിത്രങ്ങളിൽ അർജുൻ അഭിനയിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി അനന്യയുടെ സഹോദരൻ അർജുൻ നായകൻ; 'ഏതഴകാണ് നീ' മ്യൂസിക്കൽ ഷോർട്ട് ഫിലിം പുറത്തിറങ്ങി
Next Article
advertisement
ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ ബിജെപിക്ക് കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ
ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ ബിജെപിക്ക് കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ
  • കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമാണെന്നും ബിജെപിക്ക് അവരെ പറ്റിക്കാൻ കഴിയില്ല

  • ഖാർഗെയുടെ പ്രസ്താവന ഗുജറാത്തിന്റെ പാരമ്പര്യത്തെയും ജനങ്ങളെയും അപമാനിക്കുന്നു: ഉപമുഖ്യമന്ത്രി

  • ബിജെപി വക്താവ് ഖാർഗെയെ രൂക്ഷമായി വിമർശിച്ചു; കോൺഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു

View All
advertisement