ഇന്റർഫേസ് /വാർത്ത /Film / Anil Nedumangad | മരണം ദു:സ്വപ്നം കണ്ട കനി കുസൃതിയോട് അന്ന് അനിൽ നെടുമങ്ങാട് പറഞ്ഞത്; വൈറലായി കുറിപ്പ്

Anil Nedumangad | മരണം ദു:സ്വപ്നം കണ്ട കനി കുസൃതിയോട് അന്ന് അനിൽ നെടുമങ്ങാട് പറഞ്ഞത്; വൈറലായി കുറിപ്പ്

News18

News18

വെള്ളിയാഴ്ച തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് അപകടത്തിപ്പെട്ട് മരിച്ചത്.

  • Share this:

തിരുവനന്തപുരം: സിനിമാ പ്രവർത്തകർക്കിടയിൽ അപ്രതീക്ഷിത ഞെട്ടലുണ്ടാക്കിയതാണ് നടൻ അനിൽ നെടുമങ്ങാടിന്റെ മരണം. ഇപ്പോൾ നടി കനി കുസൃതി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  2018 ഫെബ്രുവരി 13ന്  അനിൽ നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടാണ് കനി പങ്കുവച്ചിരിക്കുന്നത്.. അനിൽ മരിച്ചുവെന്ന് കനി സ്വപ്നം കാണുകയും പിറ്റേന്ന് രാവിലെ അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിലുള്ളത്.

"മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ... പേടിക്കണ്ട നീ വന്നിട്ടേ ചാകു" എന്ന അടിക്കുറിപ്പോടെ അന്ന് അനിൽ ഈ ചാറ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

വെള്ളിയാഴ്ച തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് അപകടത്തിപ്പെട്ട് മരിച്ചത്.

Also Read മുങ്ങിത്താണ അനിൽ നെടുമങ്ങാടിനെ പുറത്തെടുത്തത് ജീവനോടെ,​ ആശുപത്രിയിലെത്തിക്കും മുൻപ് മരണം

ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.  ജോജു ജോർജ് നായകനായ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കാനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് അനിൽ മലങ്കര ജലാശയത്തിൽ എത്തിയത്.

First published:

Tags: Anil Nedumangad, Ayyappanum Koshiyum, Ayyappanum Koshiyum movie