നേരവും തിയതിയും കുറിച്ചു; ഓഗസ്റ്റ് 22 ആണ്; 'മാർക്കോ'യ്ക്ക് ശേഷം വരുന്ന കാട്ടാളന്റെ അപ്ഡേറ്റ്
- Published by:meera_57
- news18-malayalam
Last Updated:
കാന്താര ചാപ്റ്റർ 2നു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്
മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രത്തിന് ആഗസ്റ്റ് 22ന് തിരിതെളിയും. കൊച്ചിയിൽ അരങ്ങേറുന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം. 'മാർക്കോ' നൽകിയ കൗതുകം പോലെ കാട്ടാളനിലും നിരവധി ആകർഷക ഘടകങ്ങൾ ഉണ്ടാകുമെന്നു അണിയറപ്രവർത്തകർ.
പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം 45 കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസ്സിലാണ് അവതരണം. ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളൻ മാർക്കോ പോലെയോ, അതിലും മുകളിലോ മികവുറ്റ സാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷക മുന്നിലെത്തുക.
മാർക്കോയിൽ രവി ബസ്‌റൂർ എന്ന സംഗീതസംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2നു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ കാന്താരയിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി.
advertisement
പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി 2 ദി കൺക്ലൂഷൻ, ജവാൻ, ബാഗി 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ചിത്രത്തിനായി ആക്ഷൻ കൈകാര്യം ചെയ്യുന്നു. പെപ്പെ എന്നു പരക്കെ അറിയപ്പെടുന്ന ആൻ്റണി വർഗീസാണ് നായകൻ.
ആൻ്റണി വർഗീസ് എന്ന യഥാർത്ഥ പേരു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിൻ്റെ പേരും.
മാർക്കോ പോലെ തന്നെ പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളൻ്റെ അവതരണം. രജിഷാ വിജയനാണ് നായിക. അഭിനയരംഗത്ത് വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിനു പുറമേ രാജ്യത്തെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ താരം സുനിൽ (പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർ ദുഹാൻ സിംഗ്, കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
advertisement
മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്.
എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. മറ്റ് അഭിനേതാക്കളുടേയും, മറ്റ് അണിയറ പ്രവർത്തകരുടേയും പേരുകൾ പൂജാവേളയിൽ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ചിത്രീകരണം രാജ്യത്തിനകത്തും വിദേശത്തുമായി പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Antony Varghese movie Kattalan shooting from August 22
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 13, 2025 11:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നേരവും തിയതിയും കുറിച്ചു; ഓഗസ്റ്റ് 22 ആണ്; 'മാർക്കോ'യ്ക്ക് ശേഷം വരുന്ന കാട്ടാളന്റെ അപ്ഡേറ്റ്