നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിദേശികളെക്കൊണ്ട് 'വെണ്ണിലാചന്ദനക്കിണ്ണം' പാടിച്ച്‌ അനു സിതാര; വീഡിയോയുമായി താരം

  വിദേശികളെക്കൊണ്ട് 'വെണ്ണിലാചന്ദനക്കിണ്ണം' പാടിച്ച്‌ അനു സിതാര; വീഡിയോയുമായി താരം

  Anu Sithara posted video of making foreigners sings Vennila Chandanakkinnam song | വിദേശികളെക്കൊണ്ട് മലയാള സിനിമാഗാനം പാടിച്ച്‌ അനു സിതാര

  വീഡിയോയിൽ നിന്നും

  വീഡിയോയിൽ നിന്നും

  • Share this:
   അഴകിയ രാവണൻ സിനിമയിൽ മമ്മൂട്ടിയും ശ്രീനിവാസനും പട്ടുപാവാടക്കാരിയായ കാവ്യാ മാധവനും ഭാനുപ്രിയയും നിറയുന്ന വെണ്ണിലാചന്ദനക്കിണ്ണം എന്ന ഗാനം പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട സിനിമാപാട്ടുകളിൽ ഒന്നാണ്. ഈ ഗാനം ഒരുകാലത്തെ ഗാനമേളകളിലും ഉത്സവപ്പറമ്പുകളിലും സജീവമായിരുന്നു.

   എന്നാൽ ഇതേ ഗാനം മലയാളം തെല്ലും മനസ്സിലാവാത്ത വിദേശികൾ പാടിയാൽ എങ്ങനെയുണ്ടാവും? ആ പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്നത് മറ്റാരുമല്ല, പ്രേക്ഷകരുടെ പ്രിയ താരം അനു സിതാരയാണ്.

   'മൊമോ ഇൻ ദുബായ്' എന്ന സിനിമക്കിടെ കണ്ടുകിട്ടിയ രണ്ടു വിദേശികളെ തന്റെ ഇരുവശവും ഇരുത്തി ശ്രദ്ധയോടുകൂടി പാട്ട് പഠിപ്പിക്കുകയും പാടിക്കുകയും ചെയ്യുകയാണ് അനു സിതാര. എറിക്ക, ജെന്നിഫർ എന്നിവരെയാണ് അനു സിതാര പാട്ട് പഠിപ്പിക്കുന്നത്. ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ (ചുവടെ)
   View this post on Instagram


   A post shared by Anu Sithara (@anu_sithara)


   'ഹലാൽ ലൗ സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന 'മൊമോ ഇന്‍ ദുബായ്' എന്ന ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പുരോഗമിക്കുകയാണ്.

   അനീഷ് ജി. മേനോന്‍, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൊമോ ഇന്‍ ദുബായ്‌'.

   ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ, പി.ബി. അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് 'മൊമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്.

   സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും,
   സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു.

   ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്.

   Summary: Actor Anu Sithara has posted a new video on Instagram wherein she is seen teaching foreigners sing the popular Malayalam movie song Vennilaa Chandana Kinnam
   Published by:user_57
   First published: