Anuskha Sharma Pregnant| അനുഷ്ക ശർമ ഗർഭിണി; ആദ്യത്തെ കൺമണി ജനുവരിയിലെത്തും
- Published by:Naseeba TC
- news18-malayalam
Last Updated:
വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നിൽക്കുന്ന ചിത്രമാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും നടി അനുഷ്ക ശർമയുടേയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. അനുഷ്ക തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പുതിയ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നത്.
വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നിൽക്കുന്ന ചിത്രമാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ പുതിയ ആൾ എത്തുമെന്നും അനുഷ്കയുടെ പോസ്റ്റിൽ പറയുന്നു. ഇതേ ചിത്രം കോഹ്ലിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
തിരക്കുകൾക്കിടയിലും സോഷ്യൽമീഡിയയിൽ സജീവമാണ് കോഹ്ലിയും അനുഷ്കയും. ഓരോ ചെറിയ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. പുതിയ ആൾ കൂടി പ്രിയ താരങ്ങൾക്കിടയിലേക്ക് വരുന്ന കാര്യം ആരാധകരേയും ആവശേത്തിലാക്കിയിരിക്കുകയാണ്.
പുതിയ വിശേഷം അറിഞ്ഞതിന് പിന്നാലെ ഇരുവർക്കും ആശംസകളുമായി ആരാധകരും എത്തി. ട്വിറ്ററിൽ ഇതിനകം #Virushka ട്രെന്റിങ്ങാണ്.
advertisement
advertisement
2017 ലാണ് അനുഷ്കയും വിരാട് കോഹ്ലിയും വിവാഹിതരായത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
ഷാരൂഖ് നായകനായ സീറോയിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. അതിന് ശേഷം നിർമാതാവെന്ന നിലയിലും തിളങ്ങിക്കൊണ്ടിരിക്കുകയാണ് താരം.
പതാൽ ലോക്, ബുൾ ബുൾ എന്നീ ശ്രദ്ധേയമായ വെബ് സീരീസുകൾ നിർമിച്ചത് അനുഷ്കയാണ്. പതാൽ ലോക് ആമസോൺ പ്രൈമിലും ബുൾ ബുൾ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 27, 2020 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Anuskha Sharma Pregnant| അനുഷ്ക ശർമ ഗർഭിണി; ആദ്യത്തെ കൺമണി ജനുവരിയിലെത്തും