'നിന്‍റെ ഉപദേശം എന്തുകൊണ്ട് നീ അനുസരിച്ചില്ല'; തൂരിഗൈയുടെ വേര്‍പാടില്‍ എ.ആര്‍ റഹ്മാന്‍റെ സഹോദരി

Last Updated:

എംബിഎ ബിരുദധാരിയായ തൂരിഗൈ നിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്

പ്രമുഖ തമിഴ് ഗാനരചയിതാവും കവിയുമായ കബിലന്‍റെ മകള്‍ തൂരിഗൈയുടെ മരണവാര്‍ത്ത വലിയ ഞെട്ടലാണ് തമിഴ് സിനിമാലോകത്ത് സൃഷ്ടിച്ചത്. എംബിഎ ബിരുദധാരിയായ തൂരിഗൈ ഫാഷന്‍ഡിസൈനര്‍, എഴുത്തുകാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തൂരിഗൈയുടെ വേര്‍പാടില്‍ നിരവധി പ്രമുഖര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെ സഹോദരിയും ഗായികയുമായ എ.ആര്‍ റൈഹാന പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
2020 ഡിസംബര്‍ 10ന് ആത്മഹത്യയ്ക്കെതിരെ തൂരിഗൈ ഫേസബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.  . ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും നാം മരിച്ചാല്‍ മറ്റൊരാള്‍ക്ക് ഒരു അണുപോലും നഷ്ടമാകുന്നില്ല. നമ്മള്‍ മരിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ജീവിതം സന്തോഷം ആനന്ദം- തൂരിഗൈ കുറിച്ചു.
'നിന്‍റെ ഉപദേശം എന്തുകൊണ്ട് നീ അനുസരിച്ചില്ല'  എന്നാണ് ഈ കുറിപ്പ് പങ്കുവച്ച് എ.ആര്‍ റൈഹാന പ്രതികരിച്ചത്. തൂരിഗൈയ്‌ക്കൊപ്പമുള്ള ചിത്രവും ഇതോടൊപ്പം റൈഹാന പങ്കുവച്ചു. ആദ്യമായി കണ്ടുമുട്ടിയപ്പോള്‍‌ പകര്‍ത്തിയ ചിത്രമാണിതെന്നും റൈഹാന വേദനയോടെ പറഞ്ഞു.
advertisement
സെപ്റ്റംബര്‍ 9ന് ചെന്നൈ അരുമ്പാക്കം എം.എം.ഡി.എ. കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് തൂരിഗൈയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമിക വിവരം. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
എംബിഎ ബിരുദധാരിയായ തൂരിഗൈ നിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിക്കുകയും പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. നിരവധി തമിഴ് നടന്മാരുടെ സ്റ്റൈലിസ്റ്റായിരുന്ന തൂരിഗൈ 2020-ൽ അവർ "ബീയിംഗ് വിമൻ" എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ ആരംഭിച്ചിരുന്നു.  വിവിധ മേഖലകളിൽ  നേട്ടങ്ങൾ കൈവരിച്ച സ്ത്രീകളുമായി അഭിമുഖങ്ങൾ ഇതിലൂടെ അവര്‍ പ്രസിദ്ധീകരിച്ചു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിന്‍റെ ഉപദേശം എന്തുകൊണ്ട് നീ അനുസരിച്ചില്ല'; തൂരിഗൈയുടെ വേര്‍പാടില്‍ എ.ആര്‍ റഹ്മാന്‍റെ സഹോദരി
Next Article
advertisement
SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു
SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു
  • തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു

  • പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ പേര്, ഐഡി നമ്പർ, കാരണം എന്നിവ ഓൺലൈനിൽ പരിശോധിക്കാം

  • തെറ്റായ കാരണത്താൽ പുറത്തായവർ ഇന്ന് തന്നെ ഫോം സമർപ്പിച്ചാൽ പേര് പട്ടികയിൽ ഉൾപ്പെടുത്താം

View All
advertisement