advertisement

Archana Kavi | കൂട്ടുകാരിക്കൊപ്പം നൃത്തം ചെയ്ത് നടി അർച്ചന കവി; രസകരമായ വീഡിയോ ശ്രദ്ധേയമാവുന്നു

Last Updated:

ജമൈക്കൻ ഗാനത്തിന് അർച്ചന കവിയുടെയും കൂട്ടുകാരിയുടെയും നൃത്തം. വീഡിയോ ശ്രദ്ധേയമാവുന്നു

നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അര്‍ച്ചന കവി. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽമീഡിയയിൽ അടക്കം സജീവമാണ് താരം. ബ്ലോഗുകൾ, വെബ് സീരിയലുകൾ, പെയിന്റിങ് എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്.
2016 ലെ 'വൺസ് അപ്പോൺ എ ടൈം തയാർ വാസ് എ കള്ളൻ', എന്ന സിനിമയിലാണ് അർച്ചന ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇതിനു ശേഷം സിനിമകളിൽ എങ്ങും അർച്ചനയെ കണ്ടില്ല. ഇതേ വർഷം തന്നെയായിരുന്നു അർച്ചനയുടെ വിവാഹവും.
ഇതിനു ശേഷം യൂട്യൂബ് വ്ലോഗർ എന്ന നിലയിലാണ് അർച്ചന സജീവമായത്. യൂട്യൂബ് ചാനലിൽ രണ്ടു പരിപാടികൾക്ക് അർച്ചന അവതാരകയായിട്ടുണ്ട്. ശേഷം ഈ വർഷം മുതൽ ഒരു വെബ് സീരീസും അർച്ചനയുടേതായുണ്ട്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഈ പറഞ്ഞതൊന്നുമല്ല. അർച്ചനയും കൂട്ടുകാരിയും ചേർന്നുള്ള നൃത്തമാണ്.
advertisement
വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ താളങ്ങളും ചുവടുകളും തീർക്കുകയാണ് അർച്ചനയും സുഹൃത്തും. ജമൈക്കൻ റെക്കോർഡിസ്റ്റായ ഷോൺ പോളിന്റെ 'ടെമ്പറേച്ചർ' എന്ന ഗാനമാണ് അർച്ചന അവതരിപ്പിക്കുന്നത്. (വീഡിയോ ചുവടെ)








View this post on Instagram






A post shared by Archana Kavi (@archanakavi)



advertisement
ഡൈനിങ്ങ് ടേബിളിന്റെ മുകളിലും വീടിനു പുറത്തും ഒപ്പം തങ്ങളുടെ വളർത്തുനായയെയും കൂടെ കൂട്ടിയാണ് ഇരുവരുടെയും നൃത്തം. ഇതിൽ മൃഗങ്ങളെ ഒന്നും തന്നെ വേദനിപ്പിച്ചിട്ടില്ല എന്നും അർച്ചന പറയുന്നു.
നേഹ സക്‌സേനയുടെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ
മലയാള ചിത്രം 'കസബയിലൂടെ' മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്യഭാഷാ നായികയായ നേഹ സക്‌സേന. 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 'എന്ന സിനിമയിലെ നേഹയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു. ശേഷം ഏതാനും മലയാള ചിത്രങ്ങളിൽക്കൂടി നേഹ അഭിനയിച്ചു.
advertisement
ഇപ്പോൾ നേഹയെ അലട്ടുന്ന വിഷയം മറ്റൊന്നാണ്. തന്റെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ ഉണ്ട്. അതെന്തു ചെയ്യും എന്ന ചിന്തയിലാണ് നേഹ. രണ്ട് പേജുകളിലും രണ്ട് തരം വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിന്റെ കാരണവും നേഹ തന്നെ പറയും.
നേഹ സക്‌സേന എന്ന പേരിൽ മറ്റൊരു നടി കൂടിയുണ്ട്. അവർ ടി.വി. താരമാണ്. ആ നേഹയുടെ വിവരങ്ങൾ തന്റെ പേജുമായി ഇടകലരുന്നു എന്നാണ് നേഹയുടെ പരാതി. താൻ വിവാഹിതയല്ല, പക്ഷെ മറ്റേയാളുടെ വിവാഹ വിവരങ്ങൾ തന്റേതായി കയറിവരുന്നു. തന്റെ ചിത്രങ്ങളുടെ വിവരം സീരിയൽ താരമായ നേഹയ്ക്കും പോകുന്നു എന്നിവർ പറയുന്നു.
advertisement
Summary: Actor Archana Kavi and her friend shake a leg to Jamaican recordist Sean Paul's 'Temperature'. The video posted on Instagram has gone viral
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Archana Kavi | കൂട്ടുകാരിക്കൊപ്പം നൃത്തം ചെയ്ത് നടി അർച്ചന കവി; രസകരമായ വീഡിയോ ശ്രദ്ധേയമാവുന്നു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement