Archana Kavi | അർച്ചന കവി സിനിമയിൽ നിന്ന് ഇടവേള എടുത്തത് എന്തിന്? ഡിപ്രഷനായതിനെ കുറിച്ച് നടി
- Published by:Sneha Reghu
- news18-malayalam
Last Updated:
സിനിമയിൽ ഇടവേള എടുത്തത് എന്തിനാണെന്ന ചോദ്യം ഒരു അഭിനേതാവിനോടും ചോദിക്കരുതെന്നാണ് അർച്ചന കവി പറയുന്നത്
'അനുരാഗ വിലോചിനനായി അതിലേറെ മോഹിതനായി....' ഈ പാട്ട് കേട്ടാൽ മനസിലേക്ക് ഓടി വരുന്ന മുഖം അർച്ചന കവിയുടെതാകും. കാരണം, 2009,2010 കാലഘട്ടത്തിൽ ഈ പാട്ടിനും നീലത്താമര എന്ന സിനിമയ്ക്കും അത്രയേറെ ആരാധകരായിരുന്നു. ആദ്യ സിനിമയായ നീലത്താമരയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അർച്ചന കവി കുറച്ചധികം സിനിമകൾ കൂടി ചെയ്തതിന് ശേഷം സിനിമാ ജീവിതത്തിന് വലിയൊരു ഇടവേള എടുക്കുകയായിരുന്നു.
ഇടക്കാലത്ത് ടെലിവിഷനിലും വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടെങ്കിലും അതൊന്നും പൂർണമായും സിനിമയിലേക്കുള്ള ഒരു തിരിച്ചു വരവായിരുന്നില്ല. ഇപ്പോഴിതാ 10 വർഷത്തിന് ശേഷം ടൊവിനോ തോമസ് നായകനായെത്തിയ 'ഐഡന്റിറ്റി' എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം.
സിനിമ കഴിഞ്ഞ ദിവസമാണ് റിലീസായത്. ഇതിന് പിന്നാലെ സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന വേളയിലാണ് അഭിനയജീവിതത്തിന് ഇടവേള എടുത്തിനെ കുറിച്ച് താരം സംസാരിച്ചത്.
' പത്ത് വർഷത്തിന് ശേഷം ഞാൻ ചെയ്യുന്നൊരു സിനിമയാണിത്. എന്റെ തിരിച്ചുവരവ് സിനിമ ഐഡന്റിറ്റിയാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. അനസ് ഖാനേയും അഖില്‍ പോളിനേയും അറിയുന്നവര്‍ക്ക് അവര്‍ എത്രമാത്രം നേർഡ്സ് ആണെന്ന് അറിയാം. അവര്‍ നടത്തുന്ന പഠനവും ഗവേഷണവും നടത്തുന്നത് സാധാരണ മനുഷ്യര്‍ കടന്നു ചെല്ലാത്ത വിഷയങ്ങളിലേക്കാണ്. അവരുടെ കഠിനാധ്വാനവും ഞാൻ കണ്ടിട്ടുള്ളതാണ്. ഐഡന്റിറ്റി സിനിമയുടെ ഭാഗമായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
advertisement
ഐഡന്റിറ്റി സിനിമയുടെ മറ്റൊരു പ്രത്യേകത ഞാൻ ആദ്യമായി ഡബ്ബ് ചെയ്ത സിനിമ എന്നതാണ്. ഇത്രയും വര്‍ഷം ആയിട്ടും ഞാന്‍ എന്റെ ശബ്ദം കഥാപാത്രത്തിനായി ഉപയോഗിച്ചിരുന്നില്ല. ആദ്യമായി ദേവികയ്ക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. അതും ഈ രണ്ട് സംവിധായകരും പറഞ്ഞതിനാലാണ് ഡബ്ബ് ചെയ്തത്.
പത്ത് വർഷം സിനിമയിലേക്ക് എന്നെ ആരും വിളിച്ചില്ല. ഇടവേള എടുത്തത് എന്തിനാണെന്ന ചോദ്യം ഒരു ആർട്ടിസ്റ്റിനോടും ചോദിക്കരുത്. ഈ ചോദ്യം ആർട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. പിന്നെ ഞാൻ വിവാഹം കഴിച്ചു. ഒരു ഡിവോഴ്സ് നടന്നു. പിന്നെ ഡിപ്രഷനായി. അതിൽ നിന്നൊക്കെ റിക്കവറായി. ഇപ്പോള്‍ ഈ സിനിമയും ചെയ്തു. ഇതിനൊക്കെ 10 വർഷം വേണ്ടി വരില്ലേ?'- എന്നാണ് അർച്ചന കവി ചോദിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 03, 2025 8:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Archana Kavi | അർച്ചന കവി സിനിമയിൽ നിന്ന് ഇടവേള എടുത്തത് എന്തിന്? ഡിപ്രഷനായതിനെ കുറിച്ച് നടി









