Shah Rukh Khan| ബലമായി കയ്യില്‍ കയറിപ്പിടിച്ച ആരാധകനെ തട്ടിമാറ്റി ഷാരൂഖ്; പിതാവിനെ സമാധാനിപ്പിച്ച് ആര്യന്‍ ഖാന്‍
- Published by:Naseeba TC
- news18-malayalam
Last Updated:
ക്ഷുഭിതനായ ഷാരൂഖിനെ മൂത്ത മകന്‍ ആര്യന്‍ഖാന്‍ കൂളാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
ആരാധകരോട് ഏറ്റവും മാന്യമായി പെരുമാറുന്ന താരമെന്നാണ് ഷാരൂഖ് ഖാനെ (Shah Rukh Khan|)വിശേഷിപ്പിക്കാറ്. ജന്മദിനത്തില്‍ ആശംസയേകാന്‍ ദൂരദേശങ്ങളില്‍ നിന്ന് എത്തുന്ന ആരാധകരെ സ്‌നേഹപൂര്‍വം അഭിവാദ്യം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ആ ഷാരൂഖ് ഖാനാണ് കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ പെരുമാറ്റം അരോചകമായി മാറിയത്.
മുംബൈ എയര്‍പോട്ടില്‍ വെച്ചായിരുന്നു സംഭവം. മക്കളായ ആര്യന്‍ ഖാനും അഭ്‌റാമിനുമൊപ്പമായിരുന്നു ഷാരൂഖ്. ഇതിനിടയില്‍ ഒരു ആരാധകന്‍ ഓടിവന്ന് താരത്തിന്റെ കയ്യില്‍ കയറിപിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. അപ്രതീക്ഷിതമായ ഈ പ്രവര്‍ത്തി ഷാരൂഖിന് അത്ര പിടിച്ചില്ല. അല്‍പം ക്ഷോഭത്തോടെ ഇയാളുടെ കൈ ഷാരൂഖ് തട്ടിമാറ്റി.
advertisement
ക്ഷുഭിതനായ ഷാരൂഖിനെ മൂത്ത മകന്‍ ആര്യന്‍ഖാന്‍ കൂളാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാധകന്റെ പ്രവര്‍ത്തി ഷാരൂഖിന്റെ ഇളയ മകന്‍ അഭ്‌റാമിനെ പേടിപ്പിച്ചുവെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്. മൂത്ത മകന്‍ ആര്യന്‍ പിതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനേയും ആരാധകര്‍ പുകഴ്ത്തുന്നുണ്ട്.
താരങ്ങള്‍ക്കും സ്വകാര്യതയുണ്ടെന്നും പൊതു സ്ഥലങ്ങളില്‍ അവരോട് അല്‍പം കൂടി മാന്യമായി പെരുമാറണമെന്നുമാണ് നിരവധി പേര്‍ കമന്റില്‍ പറയുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2022 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Shah Rukh Khan| ബലമായി കയ്യില്‍ കയറിപ്പിടിച്ച ആരാധകനെ തട്ടിമാറ്റി ഷാരൂഖ്; പിതാവിനെ സമാധാനിപ്പിച്ച് ആര്യന്‍ ഖാന്‍