'കാസർഗോള്‍ഡ്'; ബിടെക് ടീം വീണ്ടും; ആസിഫ് അലി-മൃദുല്‍ നായര്‍ ചിത്രം ചിത്രീകരണം ആരംഭിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആദ്യ ക്ലാപ്പടിച്ച് ഷൂട്ടിങ്ങിന് തുടക്കമിട്ടു.
ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം 'കാസർഗോള്‍ഡ്' ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. ആസിഫ് അലി നായകനായ ബിടെക് എന്ന സിനിമ ഒരുക്കിയ മൃദുല്‍ നായരാണ് കാസര്‍ഗോള്‍ഡിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോല്‍, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധുസൂദനൻ എം എൽ എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആദ്യ ക്ലാപ്പടിച്ച് ഷൂട്ടിങ്ങിന് തുടക്കമിട്ടു.
എം വിജിൻ എം എൽ എ, ടി പി രാജേഷ് മുൻ എം എൽ എ,
സംവിധായകൻ പ്രിയനന്ദനൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മുഖരി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന "കാസർഗോഡ് " സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
advertisement
ജെബിൽ ജേക്കബാണ് ഛായാഗ്രഹണം.വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മഷർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ- എ എസ് ദിനേശ്,ശബരി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2022 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കാസർഗോള്‍ഡ്'; ബിടെക് ടീം വീണ്ടും; ആസിഫ് അലി-മൃദുല്‍ നായര്‍ ചിത്രം ചിത്രീകരണം ആരംഭിച്ചു