Adipurush | ആദ്യ വിമർശനം, പിന്നെ കൈയ്യടി; ഹനുമാന് വേണ്ടിയൊരു സീറ്റ്; ചർച്ചകൾക്കൊടുവിൽ ആദിപുരുഷ് തിയറ്ററിലേക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. 'ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം' എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.
ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ഇന്ത്യൻ സിനിമ എന്ന പേരിൽ പ്രഭാസ് നായകനായ ആദിപുരുഷ് (Adipurush) തിയേറ്ററുകളിലെത്തുന്നു. രാമായണത്തെ അധികരിച്ചിറങ്ങുന്ന സിനിമയിൽ പ്രഭാസ് രാഘവനായും, സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു. ഓം റൗത്ത് ആണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ തുടക്കം മുതലെ പല തരത്തിലുളള വാര്‍ത്തകളും വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ടെക്ക് കൈയ്യടി നേടി
എന്നാൽ എല്ല വിമർശനങ്ങളെയും മാറ്റി നിർത്തി ആദിപുരുഷ് തിയറ്ററിലേക്ക്. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നതും ഏറെ ശ്രദ്ധിനേടിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പുതിയ വാർത്ത പുറത്ത് വരുന്നത് ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോയാണ്.
advertisement
ഇത് ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.
പ്രഭാസിന്റെ നാടായ ഹൈദരാബാദിൽ സിനിമയ്ക്ക് അത്ഭുതകരമായ ടിക്കറ്റ് ബുക്കിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ജൂൺ 16ന് തെലുഗ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. എന്നാൽ നേപ്പാളിൽ കര്യങ്ങൾ അത്ര എളുപ്പമല്ല.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 16, 2023 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Adipurush | ആദ്യ വിമർശനം, പിന്നെ കൈയ്യടി; ഹനുമാന് വേണ്ടിയൊരു സീറ്റ്; ചർച്ചകൾക്കൊടുവിൽ ആദിപുരുഷ് തിയറ്ററിലേക്ക്