സുപ്രിയ മേനോൻ അർബൻ നക്സലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
അഹങ്കാരിയായ മരുമകളെ നിലയ്ക്ക് നിർത്താൻ മല്ലിക സുകുമാരൻ ശ്രമിക്കണമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു
തിരുവനന്തപുരം: എമ്പുരാൻ വിവാദങ്ങൾക്കിടെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിർത്തണമെന്നും സുപ്രിയ മേനോൻ അർബൻ നക്സലെന്നുമാണ് ബി ഗോപാലകൃഷ്ണൻ വിമർശിച്ചത്. ആശാവർക്കർമാർക്ക് പിന്തുണയുമായി അങ്കമാലിയിൽ നടത്തിയ പരിപാടിയിലാണ് പരാമർശം
മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ മേനോൻ അർബൻ നക്സലാണ്. ആ അർബൻ നക്സൽ എഴുതിയ പോസ്റ്ററിൽ നാട്ടിലെ ജനങ്ങളോട് തരത്തിൽ കളിക്കടാ എന്റെ ഭർത്താവിനോട് വേണ്ടയെന്നാണ് എഴുതിയത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.
മലയാളത്തിന്റെ മഹാനടൻ ഖേദം പ്രകടിപ്പിക്കുമ്പോൾ വിഷമം തോന്നുന്ന ഇടതുപക്ഷത്തിന് പാവപ്പെട്ട ആശപ്രവർത്തകരുടെ കാര്യത്തിൽ വിഷമം തോന്നുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 31, 2025 4:21 PM IST