Empuraan| എമ്പുരാൻ കാണാൻ ബെംഗളൂരുവിലെ കോളേജിന് അവധി; ഫസ്റ്റ് ഷോ കാണാൻ 500 കുട്ടികളും അധ്യാപകരും തിയേറ്ററിലെത്തും
- Published by:Rajesh V
- news18-malayalam
Last Updated:
എമ്പുരാൻ കാണുന്നതിന് വേണ്ടി മാത്രമായിട്ടാണ് കോളേജ് അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു
ബെംഗളൂരു: കാത്തിരിപ്പിനൊടുവില്‍ എമ്പുരാൻ വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തുകയാണ്. സസ്‌പെൻസുകൾ ഒളിപ്പിച്ച ചിത്രം ആദ്യ ഷോയിൽ തന്നെ കാണാൻ തിരക്കുകൂട്ടുകയാണ് സിനിമാ പ്രേമികൾ. എല്ലായിടത്തും എമ്പുരാനെ കുറിച്ചുള്ള ചർച്ചകൾ മാത്രം. ഇപ്പോഴിതാ ചിത്രം ആദ്യ ദിവസം തന്നെ കാണാൻ ഒരു കോളേജ് ഒന്നാകെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ ഗുഡ് ഷെപ്പേഡ് കോളേജിലെ അഞ്ഞൂറോളം വിദ്യാർത്ഥികളും അധ്യാപകരുമാണ് ഫസ്റ്റ് ഷോ കാണാൻ തിയേറ്ററുകളിലേക്ക് എത്തുന്നത്.
Also Read- L2 Empuraan| എമ്പുരാനിലെ ആ ആൾ ജെറ്റ്ലിയോ?
ആദ്യമായിട്ടാണ് സിനിമ കാണാൻ വേണ്ടി കോളേജിന് അവധി പ്രഖ്യാപിച്ചത്. എമ്പുരാൻ കാണുന്നതിന് വേണ്ടി മാത്രമായിട്ടാണ് കോളേജ് അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഞങ്ങൾ എല്ലാവരും മോഹൻലാലിന്റെ ഫാനാണ്. ആദ്യമായിട്ടാണ് ഒരു മോഹൻലാൽ ചിത്രത്തിന് റിലീസ് ദിവസം പോകുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മലയാളികളെ കൂടാതെ കന്നഡ വിദ്യാർത്ഥികളും എമ്പുരാൻ കാണാൻ തീയേറ്ററുകളിലേക്ക് പോകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജാണ് ഇത്.
advertisement
ആദ്യമായിട്ടാണ് ഒരു മലയാളം ചിത്രം കാണാൻ തിയേറ്ററിൽ പോകുന്നതെന്ന് ഡൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു. മോഹൻലാൽ എന്ന നടനെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞത് കേട്ടിട്ടുണ്ട്. അദ്ദേഹം മികച്ച നടനാണെന്നാണ് പറയുന്നത്. അതുകൊണ്ട് സിനിമ റിലീസ് ദിവസം കാണുന്നത് വളരെ ആകാംക്ഷയോടെയാണെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
March 26, 2025 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Empuraan| എമ്പുരാൻ കാണാൻ ബെംഗളൂരുവിലെ കോളേജിന് അവധി; ഫസ്റ്റ് ഷോ കാണാൻ 500 കുട്ടികളും അധ്യാപകരും തിയേറ്ററിലെത്തും