'ഇത്തവണ കൂടുതൽ വേദനിപ്പിക്കും'; 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം വരുന്നു

Last Updated:

സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി' റിലീസ് സമയത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിയൊരിക്കിയിരുന്നു

News18
News18
2023-ൽ പുറത്തിറങ്ങി വലിയ വിവാദങ്ങളും ചർച്ചകളുമായ ചിത്രമാണ് 'ദ കേരള സ്റ്റോറി'. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. 'ബിയോണ്ട് ദ കേരള സ്റ്റോറി' (Beyond The Kerala Story) എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടു. 2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വിപുൽ അമൃത്‌ലാൽ ഷായും സൺഷൈൻ പിക്ചേഴ്സും അവതരിപ്പിക്കുന്ന ഈ ചിത്രം കാമാഖ്യ നാരായൺ സിംഗ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ആഷിൻ എ. ഷായാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആദ്യ ഭാഗത്തെക്കാൾ ഗൗരവകരവും ഇരുണ്ടതുമായ ഒരു പ്രമേയമായിരിക്കും രണ്ടാം ഭാഗത്തിനുള്ളതെന്നാണ് സൂചനകൾ. "അവർ പറഞ്ഞു ഇതൊരു കഥ മാത്രമാണെന്ന്. അവർ അതിനെ നിശബ്ദമാക്കാൻ ശ്രമിച്ചു. അവർ അതിനെ അവഹേളിക്കാൻ ശ്രമിച്ചു. പക്ഷേ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകൾ അവസാനിക്കുന്നില്ല. ഇത്തവണ, അത് കൂടുതൽ ആഴങ്ങളിലേക്ക് പോകുന്നു. ഇത്തവണ, അത് കൂടുതൽ വേദനിപ്പിക്കുന്നു." എന്നാണ് മോഷൻ പോസ്റ്ററിലെ വാചകങ്ങൾ സൂചിപ്പിക്കുന്നത്.
advertisement
ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലാണ് ചിത്രീകരണം ഇതിനോടകം പൂർത്തിയാക്കിയിരിക്കുന്നത്. വിവരങ്ങൾ ചോരാതിരിക്കാൻ കർശനമായ നിയന്ത്രണങ്ങൾ പാലിച്ചിരുന്നതായും ലൊക്കേഷനിൽ ആർക്കും ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി' റിലീസ് സമയത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിയൊരിക്കിയിരുന്നു. കേരളത്തെ വിരുദ്ധമായി ചിത്രീകരിക്കുന്ന പ്രൊപ്പഗണ്ട സിനിമയാണെന്ന കടുത്ത ആരോപണം ഉയർന്നെങ്കിലും, ബോക്സ് ഓഫീസിൽ ചിത്രം വിജയിച്ചു. വെറും 20 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ലോകമെമ്പാടുനിന്നുമായി 300 കോടിയിലധികം രൂപ കളക്ഷൻ നേടി. കൂടാതെ, മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനുമായി രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ചിത്രം സ്വന്തമാക്കി.വആദാ ശർമ്മ, സിദ്ധി ഇദ്നാനി, യോഗിതാ ബിഹാനി, സോണിയ ബാലാനി എന്നിവരാണ് കേരളാ സ്റ്റോറിയിൽ അഭിനയിച്ചത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇത്തവണ കൂടുതൽ വേദനിപ്പിക്കും'; 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം വരുന്നു
Next Article
advertisement
' കേന്ദ്രവും ഇല്ല; കേരളവും ഇല്ല;  കോൺഗ്രസിൻ്റെ കൈയിൽ  പൈസയും ഇല്ല': കെസി വേണുഗോപാൽ
' കേന്ദ്രവും ഇല്ല; കേരളവും ഇല്ല; കോൺഗ്രസിൻ്റെ കൈയിൽ പൈസയും ഇല്ല': കെസി വേണുഗോപാൽ
  • കോൺഗ്രസിന് ഇപ്പോൾ പണമില്ലെന്നും വലിയ പി.ആർ ഏജൻസികളില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

  • കേന്ദ്രം, കേരളം എന്നിവയുടെ പിന്തുണയില്ലാതെ പാർട്ടി പാവപ്പെട്ട ജനങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ട്.

  • തിരഞ്ഞെടുപ്പുകൾക്കുള്ള ചെലവ് ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചെറിയ തുക ഉപയോഗിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement