Bineesh Bastin | ടീമേ, ബിനീഷ് ബാസ്റ്റിൻ ലോക്ക് ആയി; വധുവിനെ പരിചയപ്പെടുത്തി നടൻ

Last Updated:

ഓഫ്‌വൈറ്റ് വസ്ത്രങ്ങളിൽ പോസ് ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ബിനീഷിന്റെ വിവാഹപ്രഖ്യാപനം

ബിനീഷ് ബാസ്റ്റിനും താരയും
ബിനീഷ് ബാസ്റ്റിനും താരയും
നടൻ ബിനീഷ് ബാസ്റ്റിൻ (Bineesh Bastin) വിവാഹിതനാവുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നടൻ വധുവിനെ പരിചയപ്പെടുത്തി. താര എന്നാണ് വധുവിന്റെ പേര്. ഇരുവരും ഓഫ്‌വൈറ്റ് വസ്ത്രങ്ങളിൽ പോസ് ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ബിനീഷിന്റെ വിവാഹപ്രഖ്യാപനം. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം എന്നും ബിനീഷ് ക്യാപ്‌ഷനിൽ പറയുന്നുണ്ട്.
"ടീമേ.. ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും , ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും ,പരസ്പര സ്നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ 'താര' എന്നോടൊപ്പം ഉണ്ടാകും.. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം" എന്ന് ബിനീഷ് കമന്റിൽ കുറിച്ചു.
advertisement
കൊച്ചി സ്വദേശിയായ ബിനീഷ് ബാസ്റ്റിൻ മലയാളം, തമിഴ് ചലച്ചിത്ര മേഖലകളിൽ സജീവമാണ്. 2009ലെ ഏഞ്ചൽ ജോൺ എന്ന സിനിമയിലൂടെയാണ് ബിനീഷിന്റെ സിനിമാ പ്രവേശം. 2024ൽ റിലീസ് ചെയ്ത 'ബാഡ് ബോയ്സ്' എന്ന സിനിമയിലാണ് ബിനീഷ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
Summary: Actor Bineesh Bastin is getting married. The actor introduced his bride through an Instagram post. The bride's name is Thara. Bineesh announced his marriage by posting a picture of the two posing in off-white outfits. Bineesh also says in the caption that he will announce the date of the wedding
മലയാളം വാർത്തകൾ/ വാർത്ത/Film/
Bineesh Bastin | ടീമേ, ബിനീഷ് ബാസ്റ്റിൻ ലോക്ക് ആയി; വധുവിനെ പരിചയപ്പെടുത്തി നടൻ
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement