Mohanlal | മോഹൻലാൽ വീണ്ടും പൊലീസ് വേഷത്തിൽ; ‘L365’ ൽ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടർ

Last Updated:

കാക്കിയിട്ടു വന്നില്ലെങ്കിലും, ജീത്തു ജോസഫ് സംവിധാനം ചെയ്ത '12th മാൻ' എന്ന സിനിമയിലാണ് മോഹൻലാൽ പോലീസ് കഥാപാത്രമായി ഏറ്റവും ഒടുവിൽ അഭിനയിച്ചത്

മോഹൻലാൽ (ഫയൽ ചിത്രം), ബിനു പപ്പു
മോഹൻലാൽ (ഫയൽ ചിത്രം), ബിനു പപ്പു
മോഹൻലാലിനെ (Mohanlal) കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ വലിയ പ്രോജക്ടായ ‘L365’ ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ പ്രകാരം, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിച്ച ബിനു പപ്പു ഇപ്പോൾ ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്ടറായി ജോയിൻ ചെയ്തിരിക്കുകയാണ്.
ഡാൻ ഓസ്റ്റിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ അദ്ദേഹം, ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു.
കാക്കിയിട്ടു വന്നില്ലെങ്കിലും, ജീത്തു ജോസഫ് സംവിധാനം ചെയ്ത '12th മാൻ' എന്ന സിനിമയിലാണ് മോഹൻലാൽ പോലീസ് കഥാപാത്രമായി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇതിൽ DySP കഥാപാത്രമായിരുന്നു അദ്ദേഹം.
ചിത്രത്തിന്റെ കഥ–തിരക്കഥ–സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. ‘അടി’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് രവി ഒരുക്കുന്ന മറ്റൊരു പ്രധാന തിരക്കഥയായി ‘L365’ മാറുന്നു. ‘തന്ത വൈബ്’, ‘ടോർപിഡോ’ എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രവുമാണ് ഇത്.
advertisement
അവസാനം ‘തുടരും’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങളിലൂടെ വൻ വിജയങ്ങൾ സ്വന്തമാക്കിയ മോഹൻലാൽ, ഏറെ നാളുകൾക്ക് ശേഷം വീണ്ടും പോലീസ് വേഷത്തിൽ എത്തും എന്ന വാർത്ത ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാക്കിയിരിക്കുകയാണ്. റിലീസായ പോസ്റ്ററിൽ, ഒരു വാഷ് ബേസിന്റെ കണ്ണാടിയിൽ ‘L365’ എന്ന പേര്‌യും അണിയറപ്രവർത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുള്ളത്. സമീപത്ത് തൂക്കി വെച്ചിരിക്കുന്ന പോലീസ് ഷർട്ടാണ് ലാലേട്ടന്റെ ലുക്കിനെക്കുറിച്ച് ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘L365’ ന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.
advertisement
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് നിർമ്മാണസംഘം അറിയിച്ചു.
Summary: Preparations are in full swing for Aashiq Usman Productions' new big project 'L365' starring Mohanlal in the lead role. According to the latest update of the film, Binu Pappu, who has captivated the audience with his excellent characters, has now joined the film as the creative director
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal | മോഹൻലാൽ വീണ്ടും പൊലീസ് വേഷത്തിൽ; ‘L365’ ൽ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement