Sushant Singh Rajput|ബോളിവുഡിലെ അധികാരക്കളി അവസാനിപ്പിക്കണം; മാറിചിന്തിക്കേണ്ട സമയമായെന്ന് വിവേക് ഒബ്റോയ്

സുശാന്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷമാണ് വിവേക് ഒബ്റോയ് ഹൃദയ ഭേദകമായ കുറിപ്പ് പങ്കുവെച്ചത്.

News18 Malayalam | news18-malayalam
Updated: June 16, 2020, 3:48 PM IST
Sushant Singh Rajput|ബോളിവുഡിലെ അധികാരക്കളി അവസാനിപ്പിക്കണം; മാറിചിന്തിക്കേണ്ട സമയമായെന്ന് വിവേക് ഒബ്റോയ്
vivek oberoi
  • Share this:
ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുതിന്റെ മരണം സിനിമാ ലോകത്തിനും ആരാധകർക്കും ഉൾക്കൊള്ളാനായിട്ടില്ല. സുശാന്തിന്റെ മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച മുംബൈയിൽ നടന്നു. ചടങ്ങിൽ പങ്കെടുത്ത ബോളിവുഡ് താരം വിവേക് ഒബ്റോയി സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റ് വൈറലാവുകയാണ്. ചടങ്ങുകൾ ഹൃദയഭേദകമായിരുന്നു എന്നാണ് വിവേക് കുറിച്ചത്.

സുശാന്തിന്റെ അകാല നിര്യാണം എല്ലാവർക്കും ഉണർന്നു പ്രവർത്തിക്കാനുള്ള ഒരു ആഹ്വാനമാണെന്ന് താരം കുറിപ്പിൽ വ്യക്തമാക്കുന്നു. അധികാരക്കളികൾ അവസാനിപ്പിച്ച് ബോളിവുഡ് മാറിച്ചിന്തിക്കേണ്ട സമയമായെന്നും വിവേക് മുന്നറിയിപ്പ് നൽകുന്നു. സുശാന്തിൻറെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതങ്ങൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

You may also like:Sushant Singh |6 മാസത്തിനിടയിൽ സുശാന്തിന് നഷ്ടമായത് 7 സിനിമകൾ; ചിച്ചോരെയ്ക്ക് ശേഷം ഒരു സിനിമ പോലും ലഭിച്ചില്ല
[NEWS]
Sushant Singh Rajput | സുശാന്ത് സിംഗിന്റെ വേർപാട് താങ്ങാനായില്ല; സഹോദര ഭാര്യ മരിച്ചു
[NEWS]
ജീവനക്കാർ എത്തിയില്ല; സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ 8.32 ലക്ഷം രൂപ കുറഞ്ഞു [NEWS]

വിവേക് ഒബ്റോയ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം

സുശാന്തിൻറെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത് ഹൃദയഭേദകമായ കാര്യമായിരുന്നു. എന്റെ വ്യക്തിപരമായ അനുഭവങ്ങൾ സുശാന്തുമായി പങ്കുവച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു. അതൊരുപക്ഷേ അവന്റെ വേദന കുറച്ചേക്കുമായിരുന്നു. ഇതേ വേദനയോടെയായിരുന്നു എന്റെ യാത്രയും. അത് വളരെ ഇരുണ്ടതും ഒറ്റപ്പെടൽ നിറഞ്ഞതുമായിരുന്നു. പക്ഷേ മരണമല്ല അതിനുള്ള ഉത്തരം. ആത്മഹത്യയല്ല അതിനുള്ള പരിഹാരം. അവന്റെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും അവന്റെ നഷ്ടത്തിൽ വേദനിക്കുന്ന ആരാധകരെ കുറിച്ചും ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ അവൻ പിന്തിരിഞ്ഞേനെ. അവനെ അവരെത്ര കരുതലോടെ കണ്ടിരുന്നെന്ന് തിരിച്ചറിഞ്ഞേനേ. ഇന്ന് സുശാന്തിൻറെ അച്ഛനെ കണ്ടു, മകന്റെ ചിതയ്ക്ക് തീ കൊളുത്തേണ്ടി വന്നപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ട വേദന ഒരിക്കലും സഹിക്കാനാവില്ല. തിരിച്ചുവരാൻ കെഞ്ചി പറഞ്ഞുകൊണ്ടുള്ള അവന്റെ സഹോദരിയുടെ കരച്ചിൽ കേട്ടപ്പോൾ ആ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് എനിക്ക് പറയാനാവുന്നില്ല. സ്വയം കുടുംബമെന്ന് വിശേഷിപ്പിക്കുന്ന ബോളിവുഡ് സിനിമാ മേഖല മാറി ചിന്തിക്കേണ്ട സമയമാണിത്. നല്ലതിനായി മാറേണ്ടതുണ്ട്, മറ്റുള്ളവരെക്കുറിച്ചും നമ്മൾ ആശങ്കപ്പെടേണ്ടതുണ്ട്, അധികാര കളി അവസാനിപ്പിക്കണം, വിശാല മനസോടെ പ്രവർത്തിക്കണം, ഈഗോ മാറ്റി വച്ച് കഴിവുള്ളവരെ അംഗീകരിക്കണം, ഈ കുടുംബം ശരിക്കും കുടുംബമായി മാറേണ്ടതുണ്ട്. കഴിവിനെ പരിപോഷിപ്പിക്കുന്ന ഇടമാവണം. അതില്ലാതാക്കുന്ന ഇടമല്ല. കലാകാരൻ അംഗീകരിക്കപ്പെടുന്ന ഇടം. കബളിക്കപ്പെടുന്ന ഇടമല്ല. ഇതെല്ലാവരും ഉണരേണ്ട സമയമാണ്. എപ്പോഴുമുള്ള സുശാന്തിൻറെ ആ പുഞ്ചിരി എനിക്ക് മിസ് ചെയ്യും. നിന്റെയുള്ളിലെ എല്ലാ സങ്കടങ്ങളും ഇല്ലാതാക്കാൻ ‍ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. നിന്റെ നഷ്ടം സഹിക്കാനുള്ള ശക്തി നിന്റെ കുടുംബത്തിന് നൽകാനും. നീയിന്ന് മികച്ച സ്ഥലത്താവാൻ പ്രാർഥിക്കുന്നു, ഒരുപക്ഷേ നിന്നെ ഞങ്ങൾ അർഹിക്കുന്നുണ്ടായിരിക്കില്ല.

First published: June 16, 2020, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading