'കാന്താരാ ഇന്ത്യയുടെ അടുത്ത ഓസ്കാര്‍ എന്‍ട്രിയാകും'; സിനിമ നല്‍കിയ അനുഭവത്തില്‍ നിന്ന് പുറത്തുകടക്കാനാവുന്നില്ലെന്ന് കങ്കണ
- Published by:Arun krishna
- news18-malayalam
Last Updated:
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത കാന്താര ഗംഭീര പ്രകടനമാണ് തിയേറ്ററുകളില്‍ കാഴ്ച വെക്കുന്നത്.
ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന കന്നട ചിത്രം 'കാന്താര' പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റണാവത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിച്ചതെന്നും തനിക്ക് അതില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാനാകുമെന്ന് തോന്നുന്നില്ലെന്നും കങ്കണ കുറിച്ചു. ഇന്ത്യയുടെ അടുത്ത ഓസ്‌കര്‍ എന്‍ട്രി ആയിരിക്കും കാന്താരയെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
എന്റെ കുടുംബത്തോടൊപ്പം ഞാന്‍ കാന്താര കണ്ടു. സിനിമ നല്‍കിയ അനുഭവത്തില്‍ നിന്ന് എനിക്ക് പുറത്ത് കടക്കാനാകുന്നില്ല. റിഷഭ് ഷെട്ടിയ്ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ സംസ്‌കാരത്തിന്റെയും നാടോടി കഥകളുടെയും മനോഹരമായ ആവിഷ്‌കാരം. എത്ര മനോഹരമായാണ് സിനിമയിലെ ഓരോ ഫ്രെയിമും അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ നോമിനേഷന്‍ കാന്താരയാരിക്കുമെന്ന് തോന്നുന്നു. തിയേറ്ററുകളില്‍ ആളുകള്‍ പറയുന്നതു കേട്ടു ഇങ്ങനെ ഒരു സിനിമ അവരുടെ അനുഭവത്തില്‍ ആദ്യമാണെന്ന്. തീര്‍ച്ചയായും അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണിത്- കങ്കണ കൂട്ടിച്ചേര്‍ത്തു.
advertisement
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത കാന്താര ഗംഭീര പ്രകടനമാണ് തിയേറ്ററുകളില്‍ കാഴ്ച വെക്കുന്നത്. ദക്ഷിണ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിച്ച് കഴിഞ്ഞു. സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 170 കോടി വരുമാനം നേടി കഴിഞ്ഞു.
advertisement
കെജിഎഫ് ഒരുക്കിയ ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2022 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കാന്താരാ ഇന്ത്യയുടെ അടുത്ത ഓസ്കാര്‍ എന്‍ട്രിയാകും'; സിനിമ നല്‍കിയ അനുഭവത്തില്‍ നിന്ന് പുറത്തുകടക്കാനാവുന്നില്ലെന്ന് കങ്കണ