'ബ്രോ: ദി അവതാര്‍': ബോക്സ് ഓഫീസ് കളക്ഷൻ തെറ്റ്; പണം വരുന്നത് അമേരിക്കയിൽ നിന്നെന്ന് ആരോപണവുമായി മന്ത്രി

Last Updated:

സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് അമേരിക്കയില്‍ ഹവാല ഇടപാടുണ്ടെന്നും ചിത്രം വന്‍ പരാജയമാണെന്നും രാംബാബു ആരോപിച്ചു

സിനിമയിലെന്ന പോലെ നടന്‍ പവന്‍ കല്യാണ്‍ രാഷ്ട്രീയത്തിലും സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം ‘ബ്രോ: ദി അവതാര്‍’ ലോകമെമ്പാടും 100 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്, ഇന്ത്യയില്‍ മാത്രം 70 കോടി രൂപയാണ് ചിത്രം നേടിയത്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ ആന്ധ്രാപ്രദേശ് ജലവിഭവ മന്ത്രി അമ്പാട്ടി രാംബാബു സിനിമയുടെ കളക്ഷന്‍ കണക്കുകള്‍ തെറ്റാണെന്നാണ് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് യുഎസിൽ നിന്ന് അനധികൃത ധനസഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ, മന്ത്രിയെ പരിഹസിക്കുന്ന തരത്തില്‍ സിനിമയിലെ പബ് രംഗം വൈറലായിരുന്നു.
സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് അമേരിക്കയില്‍ ഹവാല ഇടപാടുണ്ടെന്നും ചിത്രം വന്‍ പരാജയമാണെന്നും രാംബാബു ആരോപിച്ചു. പവന്‍ കല്യാണിന്റെ സിനിമയായ ‘ബ്രോ’യുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളെക്കുറിച്ച് മന്ത്രി കേന്ദ്രത്തിൽ പരാതിപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘ബ്രോ’യുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ രാജ്യസഭാംഗം വി വിജയസായി റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പവന്‍ കല്യാണിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ സിനിമയാണ് ‘ബ്രോ’.
advertisement
തെലുങ്ക് സിനിമാ വ്യവസായത്തില്‍ വളരെയധികം ചലനങ്ങള്‍ സൃഷ്ടിച്ച സിനിമ കൂടിയാണിത്. പവന്‍ കല്യാണിന്റെ അനന്തരവന്‍ സായ് ധരം തേജയാണ് ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ആദ്യ സിനിമയാണിത്. ആന്ധ്രപ്രദേശ് മന്ത്രിയെ പരോക്ഷമായി പരിഹസിക്കുന്ന സിനിമയിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയിലെ ഒരു പബ് സീനില്‍ നടന്‍ പൃഥ്വി അവതരിപ്പിക്കുന്ന ശ്യാംബാബു എന്ന കഥാപാത്രം സംഗീതത്തിന് യോജിക്കാത്ത രീതിയില്‍ നൃത്തം ചെയ്യുകയും, ഇത് പവന്‍ കല്ല്യാണിന്റെ കഥാപാത്രത്തെ ചൊടിപ്പിക്കുന്നതുമായിരുന്നു രംഗം. സംക്രാന്തി ആഘോഷവേളയില്‍ മന്ത്രി അമ്പാട്ടി രാംബാബുവിന്റെ വൈറല്‍ ഡാന്‍സിനോട് സാമ്യമുള്ളതായിരുന്നു ഈ കഥാപാത്രത്തിന്റെ വേഷവും നൃത്തവും.
advertisement
ഇത് നടന്റെ ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ജൂലൈ 28-നാണ് ‘ബ്രോ: അവതാര്‍’ റിലീസ് ചെയ്തത്. തമിഴ് ചിത്രമായ വിനോദയ സീതത്തിന്റെ തെലുങ്ക് റീമേക്കാണ് ചിത്രം. സമുദ്രക്കനി സംവിധാനം ചെയ്ത ചിത്രത്തില്‍ പവന്‍ കല്യാണ്‍, സായ് ധരം തേജ്, കേതിക ശര്‍മ്മ, പ്രിയ പ്രകാശ് വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രോ സിനിമയുടെ പ്രദര്‍ശനത്തിനിടെ പവന്‍ കല്യാണ്‍ ആരാധകന്‍ സ്‌ക്രീനില്‍ പാലഭിഷേകം നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ലക്ഷങ്ങള്‍ വിലയുള്ള സ്‌ക്രീന്‍ ആരാധകര്‍ പാലഭിഷേകം നടത്തി നശിപ്പിച്ചതോടെ ആന്ധ്രാ പാര്‍വതിപുരം സൗന്ദര്യ തിയേറ്റര്‍ ഉടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആരാധകരെ അറസ്റ്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ബ്രോ: ദി അവതാര്‍': ബോക്സ് ഓഫീസ് കളക്ഷൻ തെറ്റ്; പണം വരുന്നത് അമേരിക്കയിൽ നിന്നെന്ന് ആരോപണവുമായി മന്ത്രി
Next Article
advertisement
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
  • സുപ്രീംകോടതി വഖഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്തു, അന്തിമ ഉത്തരവ് വരുന്നത് വരെ.

  • ജില്ലാ കളക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു, വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് കോടതി.

  • വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് സാധാരണയായി മുസ്‌ലിം ആയിരിക്കണം, എന്നാൽ മറ്റുള്ളവരെയും നിയമിക്കാം.

View All
advertisement