അനിൽ നെടുമങ്ങാടിന്റെ വേർപാടിൽ സിനിമാ ലോകം; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

Last Updated:

തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തിൽപ്പെടുകയായിരുന്നു. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്

തിരുവനന്തപുരം: സിനിമാ നടന്‍ അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തിൽപ്പെടുകയായിരുന്നു. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്.
പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, പാവാട, കമ്മട്ടിപ്പാടം എന്നീ സിനിമകളിൾ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് മണിക്കൂറുകള്‍ മുന്‍പ് അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
advertisement
ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ അനില്‍ വീണു പോയെന്നാണ് വിവരം. അനിലിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി പുറത്തേക്കടുത്ത് തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനിൽ നെടുമങ്ങാടിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരും മറ്റു ചലച്ചിത്ര പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
advertisement
"അനിൽ നെടുമങ്ങാടിന്റെ ആകസ്മിക വേർപാടിൽ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുവാൻ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു," എന്ന് മുഖ്യമന്ത്രി.
advertisement
സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിലെത്തിയ അനില്‍ ഏറെ പ്രശംസ നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
അനിൽ നെടുമങ്ങാടിന്റെ വേർപാടിൽ സിനിമാ ലോകം; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement