'രാജ്യം മനസ്സിലാക്കുന്നതിനു മുമ്പേ ഞാനത് മനസ്സിലാക്കി;' ആ തീരുമാനം ജീവിതത്തിലെ ദുരന്തമായിരുന്നുവെന്ന് ചിരാഗ് പാസ്വാൻ
- Published by:Ashli
- news18-malayalam
Last Updated:
കങ്കണയെപ്പോലെ നല്ലൊരു സൂഹൃത്തിനെ നേടാനായി എന്നല്ലാതെ ആ സിനിമയിൽ അഭിനയിച്ചതിനാൽ മറ്റൊന്നും സംഭവിച്ചില്ലെന്നു ചിരാഗ് മനസ്സ് തുറന്നു
സിനിമാ നടനായി എത്തിയപ്പോൾ ജനങ്ങൾ സ്വീകരിച്ചില്ലെങ്കിലും രാഷ്ട്രീയ ജീവിതത്തിൽ ക്ഷോഭിച്ചയളാണ് ചിരാഗ് പാസ്വാൻ. മൂന്നാം മോദി സർക്കാറിൽ കേന്ദ്രമന്ത്രിയായ ചിരാഗ്, എൽജെപി പാർട്ടി നേതാവായ രാം വിലാസ് പസ്വാന്റെ മകൻ കൂടിയാണ്. 2011ൽ പുറത്തിറങ്ങിയ 'മിലേ നാ മിലേ ഹം' എന്ന സിനിമിലൂടെയാണ് ചിരാഗ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് . എന്നാൽ തന്റെ സിനിമ ജീവിതം ഒരു ദുരന്തമായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം.
തന്റെ കുടുംബത്തിൽ നിന്നും സിനിമയിലെത്തുന്ന ആദ്യത്തെ ആളായിരുന്നു ചിരാഗ്. എന്നാൽ താൻ ആ മേഖലയ്ക്ക് പറ്റിയ ആളല്ലെന്ന് ഇന്ത്യൻ ജനതയ്ക്ക് മനസ്സിലാകും മുമ്പേ തനിക്ക് മനസ്സിലായി തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. വാർത്ത ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുന്നതിനിടെയാണ് ചിരാഗ് ഈ കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. അച്ഛൻ രാംവിലാസ് പസ്വാനെ കണ്ടു കൊണ്ടാണ് താൻ ചെറുപ്പം മുതലേ വളർന്നത്.
ALSO READ: പഴയ നായകനെ കാണാൻ കുടുംബസമേതം; വിജയ് യെ കണ്ട രംഭ കുറിച്ചത് ഇങ്ങനെ
സിനിമയിൽ മുൻകൂട്ടി തയ്യാറാക്കി വെച്ച സംഭാഷണങ്ങൾ പഠിച്ചു പറയുമ്പോൾ യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളുമില്ലാതെ പ്രസംഗിക്കുന്ന തന്റെ അച്ഛനെക്കുറിച്ച് ഓർക്കുമായിരുന്നുവെന്നും ചിരാഗ് പറയുന്നു. മിലേ നാ മിലേ ഹം എന്ന ചിത്രത്തിൽ ചിരാഗിനൊപ്പം നായികയായി എത്തിയത് കങ്കണ റണൗട്ട് ആയിരുന്നു. ആ സിനിമയിൽ അഭിനയിച്ചതിനാൽ കങ്കണയെപ്പോലെ നല്ലൊരു സൂഹൃത്തിനെ നേടാനായി എന്നല്ലാതെ മറ്റൊന്നു സംഭവിച്ചില്ലെന്നു ചിരാഗ് മനസ്സ് തുറന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 18, 2024 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'രാജ്യം മനസ്സിലാക്കുന്നതിനു മുമ്പേ ഞാനത് മനസ്സിലാക്കി;' ആ തീരുമാനം ജീവിതത്തിലെ ദുരന്തമായിരുന്നുവെന്ന് ചിരാഗ് പാസ്വാൻ