വിജയത്തേരോട്ടം തുടർന്ന് 'തങ്കലാന്‍' ; ചിത്രം 100 -കോടി ക്ലബ്ബിലേക്ക് കളക്ഷൻ റിപ്പോർട്ട്

Last Updated:

കോലാർ ഗോൾഡ് ഫീൽഡിന്റെ പഞ്ചതലത്തിൽ കഥപറഞ്ഞ സിനിമക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്

സൂപ്പർ താരം ചിയാൻ വിക്രത്തിനെ നായകനാക്കി പാ.രഞ്ജിത് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം തങ്കലാൻ തീയേറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ് .പുറത്തിറങ്ങി 11 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ചിത്രം 100 -കോടി ക്ലബ്ബിലേക്ക് അടുക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കോലാർ ഗോൾഡ് ഫീൽഡിന്റെ പഞ്ചതലത്തിൽ കഥപറഞ്ഞ സിനിമക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ 89 കോടിരൂപയാണ് ഇതുവരെ ചിത്രം നേടിയത്.സിനിമയുടെ ഹിന്ദി പതിപ്പ് ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും.ഏത് ചിത്രത്തിന്റെ മുഴുവൻ കളക്ഷനെയും സ്വാധിനിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലഘട്ടത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പശ്ചാത്തലം കോലാർ ​ഗോൾഡ് ഫീൽഡാണ്. തന്റെ ഭൂമിയിൽ സ്വർണ്ണ ഖനനം നടത്താൻ വരുന്നവരിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന ആദിവാസ നേതാവായാണ് വിക്രം എത്തിയത് .സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പ്രശസ്ത തമിഴ് നടൻ പശുപതിയാണ് ഇതിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയായപ്പോൾ യു/എ സർട്ടിഫിക്കറ്റ് തങ്കലാന് ലഭിച്ചത്.
advertisement
summary: The Chiyaan Vikram-starrer Thangalaan, written and directed by new age filmmaker Pa. Ranjith which hit theatres on Independence Day has become a winner at the box office, with the film inching towards Rs.100 crore at the worldwide box office. The film gave Chiyaan Vikram his career best opening day collection worldwide of over Rs.26 crore.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വിജയത്തേരോട്ടം തുടർന്ന് 'തങ്കലാന്‍' ; ചിത്രം 100 -കോടി ക്ലബ്ബിലേക്ക് കളക്ഷൻ റിപ്പോർട്ട്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement