Vikram| വീണ്ടും ഞെട്ടിച്ച് ചിയാൻ വിക്രം; വീഡിയോ പങ്കുവെച്ച് തങ്കലാൻ ടീം
- Published by:Rajesh V
- news18-malayalam
Last Updated:
സിനിമയുടെ ചിത്രീകരണം തകൃതിയിൽ നടക്കുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
ചിയാൻ വിക്രമിനെ പ്രധാന കഥാപാത്രമാക്കി സംവിധായകൻ പാ. രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് തങ്കലാൻ. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ചിത്രത്തിലെ വിക്രമിന്റെ രൂപമാറ്റം ഏറെ ചർച്ചയായിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ലുക്ക് പുറത്തുവിട്ടത്. ഇപ്പോഴിതാ മറ്റൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നീലം പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Something exceptional in the making!
Amidst intense and tireless efforts, #Thangalaan shoot is in full swing 🌀Brace yourself!⚡@Thangalaan @chiyaan @beemji @kegvraja @StudioGreen2 @parvatweets @MalavikaM_ @PasupathyMasi @DanCaltagirone @thehari___ @ActorMuthukumar… pic.twitter.com/xgl2E2SRC3
— Neelam Productions (@officialneelam) June 28, 2023
advertisement
സിനിമയുടെ ചിത്രീകരണം തകൃതിയിൽ നടക്കുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘നച്ചത്തിരം നഗര്‍കിറത്’ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള ഒരു പീരിയോഡിക് ആക്ഷന്‍ ഡ്രാമ ചിത്രമാണിത്. പാര്‍വതി തിരുവോത്ത് , മാളവികാ മോഹനൻ , പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
June 29, 2023 2:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Vikram| വീണ്ടും ഞെട്ടിച്ച് ചിയാൻ വിക്രം; വീഡിയോ പങ്കുവെച്ച് തങ്കലാൻ ടീം