'സിനിമയില്‍ നല്ല ഭാവി ഉണ്ടാകുമെന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ അനുഗ്രഹമായിട്ടാണ് കാണുന്നത്'; യുവനടന്‍ നസ്ലന്‍

Last Updated:
അരുൺ ഡി. ജോസ് സംവിധാനം ചെയ്ത് രവീഷ് നാഥും രാജേഷ് വാരിക്കോളിയും തിരക്കഥ രചിച്ച 18 പ്ലസ് ആണ് നസ്ലന്റെ ഏറ്റവും പുതിയ ചിത്രം.
1/6
Naslen
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമ കണ്ടവാരും അതിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ മറന്നുകാണില്ല. നായകനായ ജെയ്നോപ്പം എല്ലാ കുരുത്തക്കേടിനും കൂട്ടുനില്‍ക്കുന്ന ആ ചങ്ക് കൂട്ടുകാരനെ പോലെ ഒരു സുഹൃത്ത് എല്ലാവര്‍ക്കും ഉണ്ടായിരിക്കും. തണ്ണീര്‍ മത്തനിലെ ആ പ്ലസ് ടുക്കാരന്‍ പയ്യന്‍റെ വേഷത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് നസ്ലന്‍. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ റോളുകള്‍ ചെയ്ത് മലയാള സിനിമയില്‍ സജീവമാണ് ഈ യുവനടന്‍.
advertisement
2/6
 മലയാള സിനിമയിലെ ഒരു കുടുംബത്തില്‍ നിന്നുള്ള മൂന്ന് സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയ നടനാണ് നസ്ലന്‍. സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍, മക്കളായ അനൂപ് സത്യന്‍റെ വരനെ ആവശ്യമുണ്ട്, അഖില്‍ സത്യന്‍റെ പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകളിലാണ് നസ്ലന്‍ അഭിനയിച്ചത്. തനിക്ക് നല്ല ഭാവിയുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നുവെന്ന്  നസ്ലൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

3/6
 സത്യൻ അന്തിക്കാടിന്റെ മക്കളായ അനൂപ് സത്യന്റേയും അഖിലിന്റെയും ചിത്രത്തിൽ അഭിനയിച്ചപ്പോൾ താൻ വളരെ കംഫർട്ടബിൾ ആയിരുന്നെന്നും അത് ചിലപ്പോൾ ആ കുടുംബത്തിന്റെ പ്രത്യേകത ആയിരിക്കാമെന്നും നസ്ലൻ പറഞ്ഞു. സത്യന്‍ അന്തിക്കാടിനൊപ്പം വര്‍ക്ക് ചെയ്തത്  മറക്കാനാവാത്ത അനുഭവമാണ്. അത്രയും വലിയൊരു സംവിധായകന്‍ തന്നെ ടേക്ക് കെയര്‍ ചെയ്തതും തനിക്ക് നല്ല ഭാവിയുണ്ടെന്ന് പറഞ്ഞതും താന്‍ പ്രതീക്ഷിച്ചതിലും അപ്പുറമാണ്. അതൊരു അനുഗ്രഹമാണെന്നാണ ്താന്‍ കരുതുന്നതെന്ന് നസ്ലന്‍ പറഞ്ഞു.

4/6
 അനൂപേട്ടനും അഖിലേട്ടനും അടിപൊളിയാണ്. അവരുടെ രണ്ടുപേരുടെയും കൂടെ വർക്ക് ചെയ്യാൻ നല്ല കംഫർട്ടബിൾ ആണ്. അത് ചിലപ്പോൾ ആ കുടുംബത്തിന്റെ പ്രത്യേകതയാകും. വർക്ക് നടക്കുമ്പോൾ ഒരു സ്ട്രെസും നമുക്ക് ഫീൽ ചെയ്യില്ല. അത്രക്ക് ജോളി ആയിട്ടാണ് അവർ വർക്ക് ചെയ്യുന്നത്. സത്യൻ സാർ അടക്കം. ഷൂട്ട് ചെയ്യുമ്പോൾ എന്നോടൊന്നും വന്ന് സംസാരിക്കേണ്ട ഒരു കാര്യവും ഇല്ല. എന്നാലും സാർ അതിനും സമയം കണ്ടെത്താറുണ്ട്. അതൊക്കെ മറക്കാനാവാത്ത അനുഭവമാണെന്ന് നസ്ലൻ പറഞ്ഞു.

5/6
 പൃഥ്വിരാജ് ചിത്രം കുരുതിയില്‍ മാമുക്കോയയോടൊപ്പം അഭിനയിച്ച അനുഭവവും നസ്ലന്‍ പങ്കുവെച്ചു. ഒഴിവ് സമയങ്ങളില്‍ അദ്ദേഹത്തോടൊപ്പം പോയിരുന്ന് പഴയ സിനിമാക്കഥകളും തമാശകളും അനുഭവങ്ങളും ചോദിച്ചറിയാറുണ്ടായിരുന്നു, അദ്ദേഹത്തിന്‍റെ മകനായി അഭിയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും നസ്ലന്‍ പറഞ്ഞു.

6/6
 അരുൺ ഡി. ജോസ് സംവിധാനം ചെയ്ത് രവീഷ് നാഥും രാജേഷ് വാരിക്കോളിയും തിരക്കഥ രചിച്ച 18 പ്ലസ് ആണ് നസ്ലന്റെ ഏറ്റവും പുതിയ ചിത്രം. നിഖില വിമൽ, മാത്യു തോമസ് ബിനു പപ്പു, മീനാക്ഷി, സാഫ് ബ്രോസ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രണയത്തെ തുടർന്നുള്ള ഒളിച്ചോട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദര്ഭങ്ങളുമാണ് 18 പ്ലസ്  അവതരിപ്പിക്കുന്നത്.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement