ചലച്ചിത്ര താരസംഘടന 'അമ്മ'യിൽ മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ്

Last Updated:

അമ്മ പ്രസിഡണ്ട് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെമ്മറി കാർഡ് വിവാദം അന്വേഷിക്കുന്നത്

ശ്വേതാ മേനോൻ
ശ്വേതാ മേനോൻ
മെമ്മറി കാർഡ് വിവാദത്തിൽ തെളിവുകൾ ശേഖരിക്കുന്നതിനായി ചലച്ചിത്ര താരസംഘടനയായ 'അമ്മ' അഞ്ചംഗ കമ്മീഷൻ രൂപീകരിച്ച്‌ തെളിവുശേഖരണം ആരംഭിച്ചു. ഓഗസ്റ്റ് 21നായിരുന്നു മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. അമ്മ പ്രസിഡണ്ട് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെമ്മറി കാർഡ് വിവാദം അന്വേഷിക്കുന്നത്. ശ്വേതാ മേനോന് പുറമേ ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, കുക്കു പരമേശ്വരൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
അമ്മയിലെ സ്ത്രീകൾ ഒത്തുകൂടിയ ഒരു വേദിയിൽ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവയ്ക്കുകയും അത് കുക്കു പരമേശ്വരന്റെ നേതൃത്വത്തിൽ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. തുടർന്ന് ആ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരനാണ് സൂക്ഷിച്ചിരുന്നത് എന്നും ആരോപണമുണ്ട്. അതേസമയം, മെമ്മറി കാർഡ് മരിച്ചുപോയ നടി കെപിഎസി ലളിതയുടെ പക്കൽ ആയിരുന്നുവെന്നാണ് നിഗമനം.
'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ കുക്കുവിന് എതിരെയുള്ള പ്രധാന ആയുധവും ഈ ആരോപണമായിരുന്നു. കുക്കു പരമേശ്വരൻ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുമെന്നായിരുന്നു ആരോപണ വിധേയരുടെ പക്ഷം. കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദവും സംഘടനയിലെ വിഭാഗീയതയും കഴിഞ്ഞ യോഗങ്ങളിൽ ചർച്ചയായിരുന്നു.
advertisement
ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് നിറംമങ്ങിയ സംഘടനയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു അമ്മയുടെ കഴിഞ്ഞ മീറ്ററിങ്ങിലെ പ്രധാന അജണ്ട. തുടര്‍ന്നാണ് വിഷയത്തിൽ അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോൻ നിലപാട് വ്യക്തമാക്കിയതും അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചതും. അന്വേഷണത്തിന് തുടക്കം കുറിച്ചതും . നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ തുടർന്ന് അമ്മ വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യവും താര സംഘടനയിൽ ശക്തമാണ്.
Summary: The Malayalam movie actors' organisation AMMA has formed a five-member commission to collect evidence in the memory card controversy and has started collecting evidence. The five-member committee was formed on August 21 for an internal investigation into the memory card controversy. The team led by AMMA President Shwetha Menon is investigating the memory card controversy. In addition to Shwetha Menon, the members of the commission are Joy Mathew, Devan, Sreelatha Namboothiri and Kukku Parameswaran
മലയാളം വാർത്തകൾ/ വാർത്ത/Film/
ചലച്ചിത്ര താരസംഘടന 'അമ്മ'യിൽ മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ്
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement