Kalki 2898 AD: കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോൺ പിന്മാറി; സ്ഥിരീകരണവുമായി നിർമ്മാതാക്കൾ
- Published by:Sarika N
- news18-malayalam
Last Updated:
ദീപിക സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം എന്താണെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ പ്രധാന വേഷത്തിൽ ദീപിക പദുകോണും എത്തിയിരുന്നു. തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണം നേടിയ ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുകോൺ പിന്മാറിയതായി നിർമ്മാതാക്കൾ സ്ഥിരീകരിച്ചിരിക്കുകയാണ്. എക്‌സിൽ പോസ്റ്റ് പങ്കുവെച്ചാണ് വൈജയന്തി മൂവീസ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കൽക്കി 2-ൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് ദീപിക പദുകോൺ ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
This is to officially announce that @deepikapadukone will not be a part of the upcoming sequel of #Kalki2898AD.
After careful consideration, We have decided to part ways. Despite the long journey of making the first film, we were unable to find a partnership.
And a film like…
— Vyjayanthi Movies (@VyjayanthiFilms) September 18, 2025
advertisement
നിർമ്മാതാക്കൾ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,' Kalki2898AD യുടെ വരാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി അറിയിക്കുന്നു. സൂക്ഷ്മമായ പരിഗണനയ്ക്ക് ശേഷം, ഞങ്ങൾ പരസ്പരം പിരിയാൻ തീരുമാനിച്ചു. ആദ്യ ചിത്രം നിർമ്മിക്കുന്നതിനുള്ള ദീർഘമായ യാത്രയ്ക്ക് ശേഷവും, ഒരു പങ്കാളിത്തം കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കൂടാതെ, കൽക്കി 2898 എഡി പോലുള്ള ഒരു സിനിമയ്ക്ക് ആ പ്രതിബദ്ധതയും അതിലധികവും അർഹിക്കുന്നുണ്ട്. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ എല്ലാ ആശംസകളും നേരുന്നു."
advertisement
അതേസമയം, ദീപിക സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം എന്താണെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ജോലി സമയത്തെ ചൊല്ലി ദീപിക ഉന്നയിച്ച ഡിമാന്റുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. നേരത്തെ, സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപികയുടെ ഈ ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയാതെ താരത്തെ ഒഴിവാക്കിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ, കൽക്കി സെറ്റിലും നടി കുറഞ്ഞ ജോലി സമയം ആവശ്യപ്പെട്ടെന്നും, ഇത് തർക്കത്തിന് ഇടയാക്കിയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതേ തുടർന്നാണ് നടിയെ സിനിമയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയതെന്നാണ് സൂചന.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 18, 2025 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kalki 2898 AD: കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോൺ പിന്മാറി; സ്ഥിരീകരണവുമായി നിർമ്മാതാക്കൾ


