'കട്ടൻ ബ്രാൻഡ് ഒന്നടിക്കാം, തുള്ളി തുള്ളിക്കളിക്കാം'; പ്രശസ്ത ഗാനത്തിന്റെ പാരഡിയുമായി 'ഒരു വടക്കൻ തേരോട്ടം'

Last Updated:

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ അഭിനയിക്കുന്നു

ഒരു വടക്കൻ തേരോട്ടം
ഒരു വടക്കൻ തേരോട്ടം
'കട്ടൻ ബ്രാൻഡ് ഒന്നടിക്കാം, തുള്ളി തുള്ളിക്കളിക്കാം, നുരയിതു പതയും ഗ്ലാസ്സുകളും നുകരാനായി. എന്താണു സംഭ്രമം...'. മലയാളികൾ ഏറ്റു പാടുന്ന പ്രശസ്തമായ ഒരു ഗാനത്തിൻ്റെ പാരഡിയുമായി ഇത്തവണ വരികയാണ് നടൻ ധ്യാൻ ശ്രീനിവാസനും സംഘവും. സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാർ തങ്ങളുടെ സായംസന്ധ്യയെ രസകരമാക്കുന്ന കാഴ്ചയാണീക്കാണുന്നത്.
എ.ആർ. ബിനുരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ ടീസറിലെ ഒരു രംഗമാണിത്. ധ്യാൻ ശ്രീനിവാസനും ധർമ്മജൻ ബോൾഗാട്ടിയും അടങ്ങുന്ന ഒരു സംഘം അഭിനേതാക്കൾ ഈ ആഘോഷ പരിപാടിയിൽ കാണാൻ കഴിയും. സാധാരണക്കാരായ, പ്രത്യേകിച്ചും കാക്കി വേഷധാരികളായ, ഓട്ടോറിഷാക്കാരുടെ കൂട്ടായ്മ ടീസറിൽ പലയിടത്തും കാണാം.
ബി.ടെക് ബിരുദം നേടിയിട്ടും, ഓട്ടോറിഷാ ഓടിക്കാനെത്തിയ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. ജീവിതഗന്ധിയായ നിരവധി മുഹൂർത്തങ്ങളും പ്രണയവുമെല്ലാം ചിത്രത്തിന് അകമ്പടിയാകുന്നുണ്ട്. മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഒപ്പം നർമ്മത്തിന്റെ മേമ്പൊടിയോടു കൂടിയാണ് ചിത്രത്തിൻ്റെ അവതരണം.
advertisement
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ അഭിനയിക്കുന്നു. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ ചിത്രത്തിലെ ഗാനങ്ങൾ കൈകാര്യം ചെയ്യുന്നത് ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിൻ്റെ മകൾ ടാൻസനും ആണ്.
സനു അശോക് രചന നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പവി കെ. പവൻ നിർവ്വഹിക്കുന്നു.
advertisement
കോ പ്രൊഡ്യൂസേഴ്സ് : സൂര്യ എസ്. സുബാഷ്, ജോബിൻ വർഗ്ഗീസ്. ടീസറിൽ സൂചന നൽകിയതു പ്രകാരം ചിത്രം ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കും. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Teaser from Malayalam movie 'Oru Vadakkan Therottam' featuring Dhyan Sreenivasan in the lead comes with parody to a popular song in Malayalam cinema. The movie touches upon the lives of a set of Malayali men who work as autorickshaw drivers despite holding a bachelors in engineering
മലയാളം വാർത്തകൾ/ വാർത്ത/Film/
'കട്ടൻ ബ്രാൻഡ് ഒന്നടിക്കാം, തുള്ളി തുള്ളിക്കളിക്കാം'; പ്രശസ്ത ഗാനത്തിന്റെ പാരഡിയുമായി 'ഒരു വടക്കൻ തേരോട്ടം'
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement