ചെയ്തുകൂട്ടിയ അഹങ്കാരത്തിന് ദൈവം തിരിച്ചു കൊടുക്കുന്ന പണിയാണിത്; രമേശ് നാരായണിനെതിരെ ധ്യാൻ

Last Updated:

കൈവിട്ടു പോയെന്നു മനസിലായപ്പോൾ മാത്രമാണ് മാപ്പ് പറഞ്ഞത്. അതിൽ ആത്മാർത്ഥതയുണ്ടെന്ന് തോന്നുന്നില്ല

നടൻ ആസിഫ് അലിയിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേശ് നാരായൺ പുരസ്കാരം തിരസ്കരിച്ച സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. എവിടെയെങ്കിലും ഒക്കെ ചെയ്തുകൂട്ടിയ അഹങ്കാരത്തിന് ദൈവം തിരിച്ചു കൊടുക്കുന്ന പണിയാണ് രമേശ് നാരായൺ കാണിച്ചത്. ഇപ്പോൾ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. കൈവിട്ടു പോയെന്നു മനസിലായപ്പോൾ മാത്രമാണ് മാപ്പ് പറഞ്ഞത്. അതിൽ ആത്മാർത്ഥതയുണ്ടെന്ന് തോന്നുന്നില്ല. താൻ ആസിഫിനൊപ്പമാണെന്നും ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു.
കഴിഞ്ഞ മണിക്കൂറുകളായി സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ് ‘മനോരഥങ്ങൾ’ സീരീസിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ സംഗീതജ്ഞൻ രമേശ് നാരായൺന്റെ ആസിഫ് അലിയോടുള്ള മോശമായി സമീപനത്തെക്കുറിച്ച്. ആസിഫ് നൽകിയ പുരസ്‌കാരം ജയരാജിനെ ഏൽപിച്ച്‌, അദ്ദേഹത്തിൽ നിന്നും രമേശ് സ്വീകരിക്കുകയായിരുന്നു. നടനെ പൊതുവേദിയിൽ വെച്ച് അപമാനിക്കുകയാണ് ചെയ്തതെന്ന് സോഷ്യൽ മീഡിയയിൽ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.
ALSO READ: കാര്‍ത്തി നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി സ്റ്റണ്ട്മാന് ദാരുണാന്ത്യം
കലാരം​ഗത്ത് നിന്നും സാമൂ​ഹ്യരം​ഗത്ത് നിന്നുമായി നിരവധി പേരാണ് ആസിഫിന് പിന്തുണ അറിയിച്ചു കൊണ്ട് രം​ഗത്ത് വരുന്നത്. അതേസമയം താൻ ആസിഫ് അലിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് രമേശ് നാരായണിന്റെ പ്രതികരണം. 'ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. മെമെന്റോ എന്നെ ഏൽപ്പിച്ച ആസിഫ് ഒരു ആശംസ പോലും പറയാതെ പോയി.
advertisement
തുടർന്നാണ് താൻ ജയരാജിനെ വിളിച്ചതെന്നും രമേശ് പ്രതികരിച്ചു. ‘മനോരഥങ്ങൾ’ സീരീസിലെ ചിത്രങ്ങളിൽ ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിനു രമേശ് നാരായൺ സംഗീതം നൽകിയിരുന്നു. അതിന്റെ മെമെന്റോ ധാനചടങ്ങിൽ ആസിഫിന്റെ കയ്യിൽ നിന്നും നീരസത്തോടെ മെമെന്റോ സ്വീകരിക്കുകയും, തുടർന്ന് സംവിധായകൻ ജയരാജിനെ വിളിച്ച് വരുത്തി ആ മെമെന്റോ കയ്യിൽ വച്ച് കൊടുത്ത ശേഷം സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ ഉള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ചെയ്തുകൂട്ടിയ അഹങ്കാരത്തിന് ദൈവം തിരിച്ചു കൊടുക്കുന്ന പണിയാണിത്; രമേശ് നാരായണിനെതിരെ ധ്യാൻ
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement