അജയ് ദേവഗൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ നായകൻ; ചിത്രം മെയ് ഡേ
- Published by:Naseeba TC
- news18-malayalam
Last Updated:
ഡിസംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അജയ് ദേവഗൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അമിതാഭ് ബച്ചൻ എത്തുന്നു. മെയ് ഡേ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ് അജയ് ദേവഗൺ ഒരുക്കുന്നത്.
ശിവായ്, യു മീ ഔർ ഹം എന്നീ സിനിമകൾ ഇതിന് മുമ്പ് അജയ് ദേവഗൺ സംവിധാനം ചെയ്തിരുന്നു. എന്നാൽ രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ബിഗ് ബിയെ നായകനാക്കി ആദ്യമായാണ് അജയ് സിനിമയൊരുക്കുന്നത്.
ചിത്രത്തിൽ അജയ് ദേവഗണും പ്രധാന വേഷത്തിൽ എത്തുമെന്നാണ് സൂചന. പൈലറ്റിന്റെ വേഷമായിരിക്കും അജയ് അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
You may also like:Happy Birthday Kamal Haasan| 'ആ ചെറിയ കുട്ടി എന്റെ അമ്മാവനാണ്'; ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പം സുഹാസിനിയുടെ കുറിപ്പ്
നേരത്തേ, കാക്കി, സത്യാഗ്രഹ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മെയ് ഡേ നിർമിക്കുന്നത് അജയ് ദേവഗന്റെ പ്രൊഡക്ഷൻ കമ്പനിയായ അജയ് ദേവഗൺ ഫിലിംസാണ്. ഡിസംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
advertisement
ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം ഗുലാബോ സിതാബോയാണ് അമിതാഭ് ബച്ചന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഷൂജിത്ത് സിർക്കാർ സംവിധാനം ചെയ്ത് ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. ജുണ്ഡ്, ചെഹരേ, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
തൻഹാജിയാണ് അജയ് ദേവഗണിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ, മൈദാൻ, RRR എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2020 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അജയ് ദേവഗൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ നായകൻ; ചിത്രം മെയ് ഡേ