ഇന്റർഫേസ് /വാർത്ത /Film / 'മറിയം, അവള് വെറുതെയങ്ങ്ട്ട് നിന്നാൽ മതി, അതന്നെ ഒരു പെരുന്നാളാ'; തകർപ്പൻ ട്രയിലറുമായി പൊറിഞ്ചു മറിയം ജോസ്

'മറിയം, അവള് വെറുതെയങ്ങ്ട്ട് നിന്നാൽ മതി, അതന്നെ ഒരു പെരുന്നാളാ'; തകർപ്പൻ ട്രയിലറുമായി പൊറിഞ്ചു മറിയം ജോസ്

പൊറിഞ്ചു മറിയം ജോസ്

പൊറിഞ്ചു മറിയം ജോസ്

ആഗസ്റ്റ് 15നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    സംവിധായകൻ ജോഷിയുടെ പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിന്‍റെ ട്രയിലറെത്തി. മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാൽ ആണ് വൈകുന്നേരം ഏഴുമണിക്ക് ട്രയിലർ റിലീസ് ചെയ്തത്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് പൊറിഞ്ചു മറിയം ജോസിലെ പ്രധാന താരങ്ങൾ.

    പൊറിഞ്ചുവിനെയും മറിയത്തെയും ജോസിനെയും പരിചയപ്പെടുത്തുന്ന വിധത്തിലാണ് ട്രയിലർ. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായി ജോജു എത്തുമ്പോൾ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും വേഷമിടുന്നു.

    ട്രോളുകൾ ആഘോഷിക്കുന്ന പൊളി ശരത് ആരാണ്?

    ആഗസ്റ്റ് 15നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്‌ കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

    ' isDesktop="true" id="145925" youtubeid="r1-LnmYvWIY" category="film">

    അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസഫിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ലൂസിഫറാണ് നൈല ഉഷയുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം.

    First published:

    Tags: Chemban vinod jose, Joju george, Nyla Usha, Porinju Mariyam Jose movie