Quentin Tarantino| ക്വെന്റിൻ ടെരന്റിനോയ്ക്ക് പെൺകുഞ്ഞ് ജനിച്ചു; സന്തോഷ വാർത്ത പങ്കുവെച്ച് ഹോളിവുഡ് സംവിധായകൻ
Quentin Tarantino| ക്വെന്റിൻ ടെരന്റിനോയ്ക്ക് പെൺകുഞ്ഞ് ജനിച്ചു; സന്തോഷ വാർത്ത പങ്കുവെച്ച് ഹോളിവുഡ് സംവിധായകൻ
2020 ലാണ് ടെരന്റിനോയുടേയും ഡാനിയേലയുടേയും ആദ്യ കുഞ്ഞായ ലിയോയുടെ ജനനം.
Last Updated :
Share this:
പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്വെന്റിൻ ടെരന്റിനോയ്ക്കും (Quentin Tarantino)ഭാര്യ ഡാനിയേല പിക്കിനും പെൺകുഞ്ഞ് പിറന്നു. ശനിയാഴ്ച്ചയാണ് രണ്ടാമത്ത കുഞ്ഞ് പിറന്നതെന്നും ഇരുവരും ഒന്നിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2020 ലാണ് ടെരന്റിനോയുടേയും ഡാനിയേലയുടേയും ആദ്യ കുഞ്ഞായ ലിയോയുടെ ജനനം. ലിയോയ്ക്ക് ഒരു സഹോദരി കൂടി വന്നിരിക്കുന്നുവെന്നാണ് സംവിധായകൻ വാർത്താ കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. മകളുടെ പേര് എന്താണെന്ന് ടെരന്റിനോ വെളിപ്പെടുത്തിയിട്ടില്ല.
ഹോളിവുഡിലെ ക്ലാസിക് ചിത്രങ്ങളിലൂടെ കേരളത്തിലെ സിനിമാപ്രേമികൾക്കിടയിൽ വരെ സുപരിചിതനാണ് ടെരന്റിനോ. പൾപ് ഫിക്ഷൻ, കിൽ ബിൽ, ജാങ്കോ അൺ ചെയിൻഡ്, ഇംഗ്ലോറിയസ് ബാസ്റ്റർഡ്സ്, വൺസ് അപ് ഓൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങിയ മാസ്റ്റർപീസുകളുടെ സംവിധായകനാണ്.
2009 ൽ ഇംഗ്ലോറിയസ് ബാസ്റ്റർഡ്സിന്റെ പ്രമോഷൻ വേളയിലാണ് ടെരന്റിനോയും ഡാനിയേലയും പ്രണയത്തിലാകുന്നത്. 2017 ൽ വിവാഹം നിശ്ചയ കഴിഞ്ഞു. അടുത്ത വർഷം വിവാഹിതരായി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.