'ലിജോ ഭായ് ’ഇങ്ങനെ ഒരു അത്ഭുതം കാണിച്ചതിന് നന്ദി ; ‘മലൈക്കോട്ടൈ വാലിബനെ പ്രശംസിച്ച് സംവിധായകന്‍ സാജിദ് യാഹിയ
- Published by:Sarika KP
- news18-malayalam
Last Updated:
തിയറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണെന്നും മാസ്റ്റർ പീസ്സാണെന്നും സാജിദ് യാഹിയ പറയുന്നു.
കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ഇന്ന് തീയറ്ററിൽ എത്തിയിരിക്കുകയാണ്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് ഇത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമൊക്കെയുള്ള ഒരു ചിത്രമാണ് ഇത്. ആദ്യ ദിനത്തിൽ തന്നെ പല രീതിയിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ സാജിദ് യാഹിയ. തിയറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണെന്നും മാസ്റ്റർ പീസ്സാണെന്നും സാജിദ് യാഹിയ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി. ഇന്ത്യൻ സിനിമയ്ക്ക് ഇനി തന്റെടത്തോടെ പറയാം 'we have world class makers among us ' എന്ന്! .. ഇത് നിശ്ചയമായും തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മൾ മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ.
advertisement
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 25, 2024 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ലിജോ ഭായ് ’ഇങ്ങനെ ഒരു അത്ഭുതം കാണിച്ചതിന് നന്ദി ; ‘മലൈക്കോട്ടൈ വാലിബനെ പ്രശംസിച്ച് സംവിധായകന്‍ സാജിദ് യാഹിയ