സന്തോഷ ജന്മദിനം പൃഥ്വിക്ക്! പൃഥ്വിരാജിൻ്റെ ജന്മദിനത്തിൽ 'സന്തോഷ് ട്രോഫി'യുമായി വിപിൻദാസ്

Last Updated:

'അടുത്ത ജന്മദിനത്തിൽ സന്തോഷിൻ്റെ സ്വപ്ന ട്രോഫി കാണാൻ തയ്യാറാകൂ', എന്ന് കുറിച്ചു കൊണ്ടാണ് വിപിൻ ദാസ് പോസ്റ്റർ പുറത്തുവിട്ടത്

പൃഥ്വിരാജിൻ്റെ ജന്മദിനത്തിൽ 'സന്തോഷ് ട്രോഫി' പുത്തൻ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിപിൻ ദാസ്. ‘ഗുരുവായൂരമ്പലനടയിൽ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ്-വിപിൻ ദാസ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. ഒപ്പം മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും എത്തുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് 'സന്തോഷ് ട്രോഫി' നിർമ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 'അടുത്ത ജന്മദിനത്തിൽ സന്തോഷിൻ്റെ സ്വപ്ന ട്രോഫി കാണാൻ തയ്യാറാകൂ', എന്ന് കുറിച്ചു കൊണ്ടാണ് വിപിൻ ദാസ് പോസ്റ്റർ പുറത്തിറക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
സന്തോഷ ജന്മദിനം പൃഥ്വിക്ക്! പൃഥ്വിരാജിൻ്റെ ജന്മദിനത്തിൽ 'സന്തോഷ് ട്രോഫി'യുമായി വിപിൻദാസ്
Next Article
advertisement
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
  • അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 27കാരനെ 19കാരനും കൂട്ടുകാരും ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു.

  • 27കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ, സംഭവത്തിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

  • പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പോലീസ്; ഒന്നാം പ്രതി രണ്ട് തവണ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു.

View All
advertisement