Unni Mukundan | 'ഉണ്ണിയുടെ ജീവിതം നമുക്ക്‌ സിനിമയാക്കണമെന്ന്‌ ഞാൻ എപ്പോഴും ഉണ്ണിയോട് പറയാറുണ്ട്': സംവിധായകൻ വിഷ്ണു മോഹൻ

Last Updated:

'കൊമേർഷ്യൽ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഇത്രത്തോളം സ്വന്തം ജീവിതത്തിൽ ഉള്ള വേറെ ഏതെങ്കിലും നടൻ ഇപ്പോഴത്തെ തലമുറയിൽ ഉണ്ടോ എന്ന് സംശയമാണ്': വിഷ്ണു മോഹൻ

ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ
ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ
ആദ്യമായി നിർമ്മിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദനെന്ന നിർമാതാവിന്റെ വിജയക്കുതിപ്പിന് കാരണക്കാരനായ സംവിധായകനാണ് വിഷ്ണു മോഹൻ. ‘മേപ്പടിയാൻ’ എന്ന സിനിമ കമേഴ്‌സ്യൽ വിജയം മാത്രമല്ല, ഏറെ പുരസ്കാരങ്ങളും വാരിക്കൂട്ടിയ ചിത്രമാണ്. ‘മാളികപ്പുറം’ എന്ന പുതിയ സിനിമ മികച്ച അഭിപ്രായം നേടുന്ന വേളയിൽ ഉണ്ണിയെക്കുറിച്ച് അധികമാർക്കും പരിചയമില്ലാത്ത ചില കാര്യങ്ങളുമായി വിഷ്ണു ഫേസ്ബുക്ക് കുറിപ്പിലെത്തുന്നു. ഉണ്ണിയുടെ ജീവിതം സിനിമയാക്കാനും വേണ്ടിയുണ്ട് എന്ന് വിഷ്ണു.
‘സാധാരണ എന്റെ ചിന്തകളോ അഭിപ്രായങ്ങളോ ഞാൻ അങ്ങനെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറില്ല. എന്നാൽ ഇന്ന് ഞാൻ എഴുതുന്നത് എന്നെ പോലെ മറ്റൊരാൾക്ക് ഈ കാര്യങ്ങൾ പറയാൻ പറ്റില്ല എന്നുള്ളത്കൊണ്ടാണ്. ഞാൻ എപ്പോഴും ഉണ്ണിയോട് പറയാറുണ്ട് എന്നെങ്കിലും ഉണ്ണിയുടെ ജീവിതം നമുക്ക്‌ സിനിമയാക്കണമെന്ന്‌. കാരണം കൊമേർഷ്യൽ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഇത്രത്തോളം സ്വന്തം ജീവിതത്തിൽ ഉള്ള വേറെ ഏതെങ്കിലും നടൻ ഇപ്പോഴത്തെ തലമുറയിൽ ഉണ്ടോ എന്ന് സംശയം ആണ്.
advertisement
ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉണ്ണികൃഷ്ണൻ എന്ന ചെറുപ്പക്കാരൻ മലയാളസിനിമയിലേക് ട്രെയിൻ കയറി വന്നത് തനിക്ക്‌ ഇവിടെ ഒരു സ്ഥാനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ തന്നെ ആണ്. മലയാള സിനിമ ഉണ്ണിക്ക്‌ ഒരു തുടക്കകാരനും കൊടുത്തിട്ടില്ലാത്ത അത്ര ഗംഭീര വരവേൽപ് ആണ് നൽകിയതും. പക്ഷെ പിന്നീട് നടന്നതൊക്കെ സിനിമ കഥയെയും വെല്ലുന്ന സംഭവങ്ങൾ ആയിരുന്നു.
പിന്നീട് കരിയറിന്റെ പ്രധാനപ്പെട്ട 10 വർഷങ്ങൾ ഒരു ചലനവും ഉണ്ടാക്കാൻ കഴിയാതെ പോയി. അതിനു കാരണവും ഒരു പക്ഷെ ഉണ്ണിയുടെ സിനിമ ഇൻഡസ്ട്രിയെ കുറിച്ചുള്ള അറിവില്ലായ്മ മറ്റുള്ളവർ മുതലെടുത്തതും ഉണ്ണിയുടെ തികച്ചും സ്ട്രൈറ്റ് ഫോർവേഡ് ആയ സ്വഭാവം ഉൾകൊള്ളാൻ പലർക്കും കഴിയാതെ പോയതും ആകാം എന്നാണ് എന്റെ വിലയിരുത്തൽ.ഈ ഒരു കാലയളവിൽ തന്നെ ഉണ്ണി നായകനായും, വില്ലനായും, സഹനടനായും സിനിമയിൽ നിലനിൽക്കാൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ നടത്തുണ്ടായിരുന്നു.
advertisement
2018 ൽ ആണ് ഞാൻ ഉണ്ണിയോട് മേപ്പടിയാൻ കഥ പറയുന്നത്. അത് തികച്ചും യാദൃച്ഛികമായിട്ടാണ് ഉണ്ണിയുടെ അടുത്ത് എത്തുന്നതും. ഉണ്ണി ചെയ്യാം എന്ന്‌ ധാരണയായ ശേഷമാണ് ശരിക്കും ഞാൻ സമ്മർദ്ദത്തിൽ ആകുന്നത്. എന്നോട് അടുപ്പമുള്ള ഇൻഡസ്ട്രിയിൽ തന്നെ ഉള്ള പലരും ഈ സ്റ്റോറി ഉണ്ണി ചെയ്താൽ ശരിയാകുമോ മറ്റാരെയെങ്കിലും സമീപിച്ചുകൂടെ എന്ന് പറഞ്ഞിരുന്നു.അന്ന് ഒരു മസിൽമാൻ ഇമേജ് ഉണ്ടായിരുന്ന ഉണ്ണി ആയതുകൊണ്ട് അവരുടെ ആശങ്ക ഏറക്കുറെ ശരിയും ആയിരുന്നു. എന്നാൽ ഈ സിനിമ ചെയ്യാനുള്ള ഉണ്ണിയുടെ താല്പര്യവും,സപ്പോർട്ടും, എന്തും ചെയ്യാനുള്ള ഡെഡിക്കേഷനും കണ്ടപ്പോൾ ഇനി ഇത് ഉണ്ണിയെവച്ചുതന്നെ ചെയ്യുന്നുള്ളൂ എന്ന്‌ ഞാൻ തീരുമാനിക്കുകയായിരുന്നു.
advertisement
മേപ്പടിയാൻ അനൗൺസ് ചെയ്ത ശേഷവും പ്രൊഡക്ഷൻ സംബന്ധമായി കുറച്ച് മാറ്റങ്ങൾ പിന്നീട് സംഭവിച്ചു.
അപ്രതീക്ഷിതമായി കൊറോണ വന്നു,ഉണ്ണി പ്രൊഡക്ഷൻ ഏറ്റെടുക്കുന്നതിന് മുൻപ് മറ്റു ചില പ്രൊഡ്യൂസർസിനെയും ഞാൻ സമീപിച്ചിരുന്നു. എല്ലാവരുടെയും പ്രശ്നം ആക്ഷൻ സിനിമ ചെയ്യുന്ന ഉണ്ണി ഇത് എങ്ങനെ ചെയ്യും എന്നുള്ളതും പിന്നെ ഉണ്ണിയുടെ സാറ്റലൈറ്റ് വാല്യൂവും ആയിരുന്നു. പോരാത്തതിന് ഞാൻ ഒരു പുതിയ സംവിധായകനും. ഞങ്ങളെ വിശ്വാസത്തിലെടുക്കാൻ ആരും അന്ന് ഉണ്ടാകാതിരുന്നത് കൊണ്ടാണ് പിന്നീട് മേപ്പടിയാൻ ഉണ്ണി പ്രൊഡ്യൂസ് ചെയ്യുന്നതും.
advertisement
ഉണ്ണി എന്ന ആക്ടറിന്റെ ബിസിനസ് വാല്യൂ, സിനിമകളുടെ ട്രാക്ക് റെക്കോർഡ്‌സ് ഇതൊക്കെ സ്വാഭാവികമായും ബിഫോർ റിലീസ് മേപ്പടിയാൻ ബിസിനെസ്സിനെയും ബാധിച്ചിരുന്നു. ജനുവരി 14 പടം റിലീസ് ആയി അഭിപ്രായം വന്ന ശേഷം 15 നു ആണ് എല്ലാ ബിസിനസ്സുകളും നടക്കുന്നത്. തുടർന്ന് വന്ന ഷഫീഖിന്റെ സന്തോഷം ബിഫോർ റിലീസ് എല്ലാ ബിസിനസ്സുകളും നടന്നു ടേബിൾ പ്രോഫിറ്റ് ആയി. 
പക്ഷെ ഇന്നിപ്പോൾ കഥ മാറി. മാളികപ്പുറം എന്ന ഉണ്ണിയുടെ സിനിമ മലയാളത്തിലെ ഏറ്റവും വലിയ പടങ്ങൾ ചെയ്യുന്ന ആന്റോ ചേട്ടൻ പ്രൊഡ്യൂസ് ചെയ്യുന്നു. ചിത്രം റിലീസ് മുൻപ് തന്നെ വലിയ തുകയ്ക്ക് ബിസിനസ് ആകുന്നു. ചിത്രം ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നു. റിലീസിന് ശേഷവും വലിയ ബിസിനസ് ഓഫറുകൾ സിനിമക്ക്‌ വരുന്നു. സോഷ്യൽ മീഡിയ മുഴുവൻ ഉണ്ണിയെ കുറിച്ചും സിനിമയെ കുറിച്ചുമുള്ള പോസ്റ്റുകൾ കൊണ്ട് നിറയുന്നു.
advertisement
മസിൽ മാത്രേ ഉള്ളൂ അഭിനയിക്കാൻ അറിയില്ല എന്ന്‌ എന്നോട് തന്നെ പറഞ്ഞവർ ഉണ്ണിയുടെ ആക്റ്റിംഗിനെ കുറിച്ചും സ്ക്രീൻ പ്രസൻസിനെക്കുറിച്ചും വാചാലമായി സംസാരിക്കുന്നു.
3 കോടിയുടെ മേപ്പടിയാൻ ചെയ്യാൻ ധൈര്യം കാണിക്കാത്തവർ ഇന്ന് 20 കോടിയുടെ പ്രൊജക്റ്റ് ചെയ്യാൻ ഉണ്ണിയെ സമീപിക്കുന്നു.
ഉണ്ണി അല്ലാതെ മറ്റാരെയെങ്കിലും വച്ച് ഈ സിനിമ ചെയ്യാൻ നിനക്കു പ്ലാൻ ഉണ്ടെങ്കിൽ പറ നമുക്ക് ചെയ്യാം എന്ന്‌ പറഞ്ഞ പ്രൊഡ്യൂസർ ഉണ്ണിയോട് കഥപറയാൻ എന്നെ തന്നെ വിളിക്കുന്നു.
advertisement
അതെ…ഉണ്ണിയും ഇന്ന് മലയാള സിനിമയിലെ ഒരു ബാങ്കബിൾ സ്റ്റാർ ആയി. 
ഒരു സിനിമ ഹിറ്റ് അടിച്ചാൽ ഉണ്ണിയുടെ കരിയർ മാറും എന്ന്‌ ഒരുപാടുപേർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് …അതെ ഇനി ഉണ്ണിയുടെ സമയം ആണ്. ഉണ്ണിയുടെ സിനിമ ഇറങ്ങുമ്പോൾ നെഗറ്റീവ്സ് പറയാൻ പോലും മിനകെടാതിരുന്നവർ ഇന്ന് എല്ലാ വശവും ഇഴകീറി പരിശോധിച്ച് റിവ്യൂ പറയുന്ന തിരക്കിൽ ആണ്. ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന,മാധ്യമ ശ്രദ്ധ കിട്ടുന്ന മലയാളത്തിലെ യുവതാരം ഉണ്ണി തന്നെ ആണ്. പലരും എഴുതിക്കണ്ടു ഉണ്ണി ഒരു സൂപ്പർസ്റ്റാർ ആയികൊണ്ടിരിക്കുകയാണെന്ന് …അതെ അങ്ങനെ ഒരു പദവി ഉണ്ടെങ്കിൽ ഉണ്ണി അതിൽ എത്തിച്ചേരും എന്നതിൽ എനിക്ക് സംശയം ഇല്ല.
കാരണം മലയാള സിനിമയിലെ ഒരു പെർഫെക്റ്റ് ഹീറോ മെറ്റീരിയൽ തന്നെ ആണ് ഉണ്ണി മുകുന്ദൻ.
10 വർഷത്തിനിടയിൽ
ഒറ്റപ്പെടുത്തൽ
വിവാദങ്ങൾ
സംഘർഷങ്ങൾ
ആക്ഷേപങ്ങൾ
വ്യവഹാരങ്ങൾ
എല്ലാം തരണം ചെയ്ത് എഴുതിത്തള്ളിയിടത്തുനിന്നു സ്വന്തം പരിശ്രമവും കഠിനാധ്വാനവും കൊണ്ട് ഒരാൾ തിരിച്ചുവന്ന് എനിക്കും ഇവിടെ ഒരു സ്ഥാനം ഉണ്ട് എന്ന്‌ തെളിയിച്ചാൽ സിനിമയിൽ ഹീറോയുടെ മാസ്സ് എൻട്രി എന്നൊക്കെ പറയുന്ന പോലെ ഇത് തന്നെയാണ് ഉണ്ണി മുകുന്ദൻ എന്ന സ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ്.
ഇതിലും വലിയൊരു കം ബാക് സ്വപ്നങ്ങളിൽ മാത്രം.
ലോഹിതദാസ് എന്ന അതുല്യ പ്രതിഭ കണ്ടെത്തിയതാണ് ഉണ്ണിയെ അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിക്കുകയാണ് ….ഉണ്ണിയുടെ വിജയങ്ങൾ കണ്ടു അദ്ദേഹത്തിന്റെ ആത്മാവും സന്തോഷിക്കുന്നുണ്ടാവും.
ഉണ്ണിയുടെ വലിയ വിജയങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ മറ്റാരേക്കാളും സന്തോഷം എനിക്ക് തന്നെയാണ്. കാരണം എനിക്കും അതിന്റെ ഒരു ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ.
ഉണ്ണി വളരുംതോറും എന്നെ പോലെ ഉണ്ണിയെ സമീപിക്കുന്ന സംവിധായകരുടെ ഉത്തരവാദിത്തവും കൂടുകയാണ് ഉണ്ണിയെ വച്ച് മികച്ച സിനിമ ചെയ്യാൻ. ഞാനും കാത്തിരിക്കുകയാണ് നമ്മുടെ അടുത്ത പടത്തിനായി…’
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan | 'ഉണ്ണിയുടെ ജീവിതം നമുക്ക്‌ സിനിമയാക്കണമെന്ന്‌ ഞാൻ എപ്പോഴും ഉണ്ണിയോട് പറയാറുണ്ട്': സംവിധായകൻ വിഷ്ണു മോഹൻ
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement