Singer KK Death| കൃത്യസമയത്ത് CPR നൽകിയിരുന്നെങ്കിൽ കെകെയെ രക്ഷിക്കാമായിരുന്നു; ഡോക്ടറുടെ വെളിപ്പെടുത്തൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്
മലയാളിയായ ബോളുവിഡ് ഗായകൻ കെകെ ( krishnakumar kunnath)യ്ക്ക് കൃത്യസമയത്ത് സിപിആർ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവന്ന് ഡോക്ടർ. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു ബോളിവുഡിനേയും സംഗീത ലോകത്തിലേയും ദുഃഖത്തിലാഴ്ത്തി കെകെയുടെ അപ്രതീക്ഷിത അന്ത്യം. കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കു ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ കെകെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്. കെകെയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരിൽ ഒരാളാണ് ഇക്കാര്യം പറഞ്ഞതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കെകെയുടെ ഇടത് പ്രധാന കൊറോണറി ധമനിയിൽ വലിയ ബ്ലോക്കും മറ്റ് വിവിധ ധമനികളിലും ഉപ ധമനികളിലും ചെറിയ ബ്ലോക്കുകളും ഉണ്ടായിരുന്നതായി ഡോക്ടർ പറയുന്നു.
Also Read-മരണ കാരണം ഹൃദയസ്തംഭനം; ഗായകൻ കെകെയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്
സംഗീത പരിപാടിയുടെ അമിതമായ ആവേശത്തെ തുടർന്ന് രക്തയോട്ടം നിലയ്ക്കുകയും ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചെന്നുമാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ദേഹാസ്വാസ്ഥ്യമുണ്ടായ ഉടൻ തന്നെ കൃത്യസമയത്ത് സിപിആർ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
advertisement
മരണം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് നടന്ന കെകെയുടെ സംഗീത പരിപാടിയുടെ നിരവധി വീഡിയോകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ സംഗീതപരിപാടിയിൽ അമിതമായി വിയർക്കുന്ന കെകെ കഠിനമായ ഉഷ്ണമുണ്ടെന്നും പറയുന്നുണ്ട്.
അതേസമയം, കെകെയുടെ അന്തിമ ചടങ്ങുകൾ ഇന്ന് മുംബൈയിൽ നടന്നു. മകൻ നകുൽ ആണ് ചടങ്ങുകൾ നിർവഹിച്ചത്. ഉദിത് നാരായണൻ, രാഹുൽ വൈദ്യ, ജാവേദ് അക്തർ, ശങ്കർ മഹാദേവൻ, വിശാൽ ഭരദ്വാജ്, രേഖ ഭരദ്വാജ്, ശ്രേയ ഘോഷാൽ, അൽക യാഗ്നിക്, ശിൽപ റാവു, പാപോൺ തുടങ്ങി സംഗീത രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപിക്കാൻ എത്തിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 02, 2022 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Singer KK Death| കൃത്യസമയത്ത് CPR നൽകിയിരുന്നെങ്കിൽ കെകെയെ രക്ഷിക്കാമായിരുന്നു; ഡോക്ടറുടെ വെളിപ്പെടുത്തൽ