ഹ്യൂസ്റ്റൺ, ടെക്സസ് മലയാളികളും വിദേശികളും ചേർന്ന് പൂർണമായും അമേരിക്കയില്‍ ചിത്രീകരിച്ച മലയാള ഹ്രസ്വചിത്രം 'ദൂരം'
- Published by:meera_57
- news18-malayalam
Last Updated:
വിമല്‍ കുമാര്‍ തന്നെ രചനയും സംവിധാനവും നിർവഹിച്ച ദൂരം 2 ന്റെ സ്റ്റണ്ട് സൂപ്പർവിഷൻ ചെയ്തിരിക്കുന്നത് കലൈ കിങ്സ്റ്റൺ ആണ്
വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് 'ദൂരം'. സൈന യുട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ദൂരം, പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാക്കപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ഇപ്പോഴിതാ, ദൂരത്തിന്റെ രണ്ടാം ഭാഗമായ ദൂരം 2 ന്റെ ട്രെയ്‌ലർ പുറത്ത് വന്നിരിക്കുന്നു. വൈശാഖ്, അജയ് വാസുദേവ്, തിരക്കഥാകൃത്തായ ഉദയകൃഷ്ണ, ഷാജി കൈലാസ്, വിഷ്ണു മോഹൻ തുടങ്ങിയവരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. വിമല്‍ കുമാര്‍ തന്നെ രചനയും സംവിധാനവും നിർവഹിച്ച ദൂരം 2 ന്റെ സ്റ്റണ്ട് സൂപ്പർവിഷൻ ചെയ്തിരിക്കുന്നത് കലൈ കിങ്സ്റ്റൺ ആണ്.
ഹ്യൂസ്റ്റൺ, ടെക്സാസ് (USA) തുടങ്ങിയ വിദേശ ഇടങ്ങളിൽ ഷൂട്ട് ചെയ്ത സിനിമ അവിടുത്തെ ലോക്കൽ കലാകാരന്മാരെ കൂടി ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ആക്ഷനും സസ്പെൻസും നിറഞ്ഞ കഥ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതോടൊപ്പം ചിത്രത്തിൽ രണ്ട് ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും ഇന്ത്യയിലുമായി ഡബ്ബിംഗ് പൂർത്തീകരിച്ച ചിത്രം ആറ് വ്യത്യസ്ത ക്യാമറകൾ വഴിയാണ് ചിത്രീകരിച്ചത്.
advertisement
ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രസാദ് ഐയ്യർ, ഡി.ഒ.പി. - റേജന്റ് റോയ്, സിനിമട്ടോഗ്രാഫർ - ശ്യംജിത് ജയദേവൻ, എഡിറ്റർ - പ്രേംസായ് , മ്യൂസിക് & ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ - റിത്വിക്ക് എസ് ചന്ദ്, സ്റ്റണ്ട്സ് - വില്ലി ബ്‌റൂക്സ്, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, ലിറിക്സ് - വിദ്യ റതീഷ്, കൊറിയോഗ്രഫി - ലക്ഷ്മി ഹരിദാസ്, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ - ദീപു കുര്യൻ, സെക്കന്റ് അസിസ്റ്റന്റ് ഡയറക്ടർ - നവീൻ കൊച്ചോത്ത്, പ്രൊഡക്ഷൻ കൺട്രോളർസ് - റോബി എബ്രഹാം, രാമദാസ് കണ്ടത്ത്, ആർട്ട് - റോജി മാത്യു.
advertisement
Summary: 'Dooram' is a short film directed by Vimal Kumar and shot entirely in the United States. Released on Saina's YouTube channel, Dooram tells the story of a girl who is left alone despite having money and relatives. Now, the trailer of Dooram 2, the second part of Dooram, has been released. The trailer has been released through the social media pages of Vysakh, Ajay Vasudev, screenwriter Udayakrishna, Shaji Kailas, Vishnu Mohan and others
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 17, 2025 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹ്യൂസ്റ്റൺ, ടെക്സസ് മലയാളികളും വിദേശികളും ചേർന്ന് പൂർണമായും അമേരിക്കയില്‍ ചിത്രീകരിച്ച മലയാള ഹ്രസ്വചിത്രം 'ദൂരം'










