Drive in Cinema | കൊച്ചിയിലും കാറിലിരുന്ന് സിനിമ കാണാം; ഒരു കാറിന് ടിക്കറ്റ് നിരക്ക് 1180 രൂപ

Last Updated:

ഒരു കാറിൽ നാലുപേർക്കാണ് സിനിമ കാണാൻ അവസരം. നാലുപേർ ഉൾപ്പെടുന്ന ഒരു കാറിന് ടിക്കറ്റ് നിരക്ക് 999 രൂപയാണ്. നികുതി ഉൾപ്പടെ ഇത് 1180 രൂപയാകും.

ഈ കോവിഡ് കാലത്ത് തിയറ്ററുകളുടെ പ്രവർത്തനാനുമതിയ്ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രമേികൾ. എന്നാൽ തിയറ്ററുകൾ തുറന്നാലും കോവിഡ് ഭീതി കാരണം എത്രപേർ തിയറ്ററിലെത്തുമെന്ന് കാത്തിരുന്നു കാണണം. ഏതായാലും സുരക്ഷിതമായി സിനിമ കാണാൻ സഹായിക്കുന്ന 'ഡ്രൈവ് ഇൻ സിനിമ' കൊച്ചിയിലും എത്തിയിരിക്കുന്നു. സ്വന്തം കാറിലിരുന്ന് ബിഗ് സ്ക്രീനിൽ ഇഷ്ട സിനിമ കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ബംഗളുരു, ഡൽഹി, മുംബൈ തുടങ്ങി വൻ നഗരങ്ങളിലേതുപോലെ സൺസെറ്റ് സിനിമാ ക്ലബാണ് കൊച്ചിയിലും ഡ്രൈവ് ഇൻ സിനിമ ഒരുക്കുന്നത്. ലെ മെറിഡിയൻ ഹോട്ടൽ അങ്കണത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴര മുതലാണ് ഡ്രൈവ് ഇൻ സിനിമ പ്രദർശനം തുടങ്ങിയത്. ബാംഗ്ലൂർ ഡേയ്സ് ആയിരുന്നു ആദ്യ ദിവസത്തെ സിനിമ. ആദ്യ ദിനത്തിൽ 15 അതിഥികൾക്ക് സിനിമ കാണാൻ അവസരമുണ്ടായിരുന്നു.
തുറസായ സ്ഥലത്ത് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് കാർ പാർക്ക് ചെയ്തു, അതിലിരുന്ന് തന്നെ സിനിമ കാണാം. റേഡിയോ മുഖേന കാറിന്‍റെ സ്പീക്കറിലൂടെ തന്നെ സിനിമയുടെ ഓഡിയോയും കേൾക്കാം.ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനാകുമെങ്കിലും, സൺസെറ്റ് സിനിമാ ക്ലബിൽ അംഗങ്ങളാകുന്നവർക്കാണ് മുൻഗണന.
advertisement
ഒരു കാറിൽ നാലുപേർക്കാണ് സിനിമ കാണാൻ അവസരം. നാലുപേർ ഉൾപ്പെടുന്ന ഒരു കാറിന് ടിക്കറ്റ് നിരക്ക് 999 രൂപയാണ്. നികുതി ഉൾപ്പടെ ഇത് 1180 രൂപയാകും. കർശനമായ കോവിഡ് മാനദണ്ഡം പാലിച്ചാണ് സിനിമ പ്രദർശനം. ഭക്ഷണത്തിനു പാനീയത്തിനുമായി പ്രത്യേക കൌണ്ടറുകൾ ഉണ്ടാകും. പ്രദർശനത്തിനിടെ ഭക്ഷണം വാങ്ങാനോ, ശുചിമുറി ഉപയോഗിക്കാനോ മാത്രമെ പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളു. മാസ്ക്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമാണ്.
ഈ മാസം എല്ലാ ശനി, ഞായർ ദിവസങ്ങളിലും ലേ മെറിഡിയനിൽ ഡ്രൈവ് ഇൻ സിനി പ്രദർശനമുണ്ടാകും. 17, 18 തീയതികളിൽ ബോളിവുഡ് സ്പെഷ്യലും, 24, 25 തീയതികളിൽ ബ്ലോക്ക് ബസ്റ്റർ മൂവീസും, 30, 31 തീയതികളിൽ ഹൊറർ സിനിമകളുമാണ് ഡ്രൈവ് ഇൻ സിനിമയിലൂടെ ആസ്വാദകരെ കാത്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Drive in Cinema | കൊച്ചിയിലും കാറിലിരുന്ന് സിനിമ കാണാം; ഒരു കാറിന് ടിക്കറ്റ് നിരക്ക് 1180 രൂപ
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement