നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാറിലിരുന്നും ബിഗ് സ്ക്രീനിൽ സിനിമ കാണാം; ഡ്രൈവ് ഇൻ തീയേറ്റർ അനുഭവം കൊച്ചിയിലും

  കാറിലിരുന്നും ബിഗ് സ്ക്രീനിൽ സിനിമ കാണാം; ഡ്രൈവ് ഇൻ തീയേറ്റർ അനുഭവം കൊച്ചിയിലും

  പുതിയ ചിത്രങ്ങളും വരും ദിവസങ്ങളിൽ ഓപ്പൺ എയർ തിയേറ്റർ സൗകര്യത്തോടെ പ്രദർശിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.

  Drive in theatre

  Drive in theatre

  • News18
  • Last Updated :
  • Share this:
  കൊച്ചി: യാത്രകളിൽ കാറിലും ബസിലുമൊക്കെയിരുന്ന് സിനിമ ആസ്വദിക്കുന്നവരാണ് നമ്മൾ. എന്നാൽ വലിയ സ്ക്രീനിലെ ദൃശ്യാനുഭവം സ്വന്തം വാഹനത്തിലിരുന്ന് ലഭിച്ചാലോ? അത്തരമൊരു സിനിമ പ്രദർശനമാണ് കൊച്ചിയിലെ ബോൾഗാട്ടിയിൽ നടന്നത്. ഗ്രൂവ് യാർഡ് എൻറർടെയിൻമെൻറാണ് കേരളത്തിൽ ആദ്യമായി ഡ്രൈവ് ഇൻ തിയേറ്റർ സൗകര്യം ഒരുക്കിയത്.  പ്രണയ ദിനത്തിൽ കൊച്ചി ബോൾഗാട്ടിയിലെ എസ് എച്ച് കോളേജ് മൈതാനത്തായിരുന്നു സിനിമ പ്രദർശനം. 32 അടി നീളവും 16 അടി വീതിയുമുള്ള വലിയ സ്ക്രീൻ. അൻപത് ബീൻ ബാഗുകളടക്കം 200 ഓളം ഇരിപ്പിടങ്ങൾ ക്രമീകരിച്ചു. മൈതാനത്ത് പാർക്കു ചെയ്ത ഇരുപതോളം കാറുകളിലിരുന്നും ആളുകൾ സിനിമ കണ്ടു. ശബ്ദം മികച്ചതാവാൻ എല്ലാവർക്കും വയർലെസ് ഹെഡ് സെറ്റുകളും നൽകി.

  ALSO READ: പഴയ 'നീല ബക്കറ്റ്' പാട്ട് ഓർമയുള്ളവരുണ്ടോ? ബക്കറ്റ് പാട്ടിന് പുനർജന്മം നൽകി റാപ്പർ തിരുമാലി

  വാലന്റൈൻസ് ദിനത്തിൽ പ്രണയ ചിത്രങ്ങളായിരുന്നു പ്രദർശിപ്പിച്ചത്. ഷാരൂഖ്- കാജോൾ ജോഡികളുടെ എവർഗ്രീൻ റൊമാന്റിക് സിനിമി 'ദിൽ വാലേ ദുൽ ഹനിയ ലേ ജായേംഗെ' ആണ് ആദ്യം പ്രർശിപ്പിച്ചത്. പിന്നീട് ടൈറ്റാനിക്കും.

  രണ്ടു പേർക്ക് എഴുനൂറു രൂപ മുതൽ 950 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. പുതിയ ചിത്രങ്ങളും വരും ദിവസങ്ങളിൽ ഓപ്പൺ എയർ തിയേറ്റർ സൗകര്യത്തോടെ പ്രദർശിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.
  Published by:Naseeba TC
  First published: