കൊത്തയുടെ രാജാവ് ഇതാ എത്തി; തീപ്പൊരിയായി 'കിംഗ് ഓഫ് കൊത്ത' മെഗാടീസർ
- Published by:Naseeba TC
- news18-malayalam
Last Updated:
ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം എത്തുന്നത്. ഈ വർഷം ഓഗസ്റ്റിലാണ് ചിത്രത്തിന്റെ റിലീസ്
ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ മെഗാ ടീസർ പുറത്തിറങ്ങി. മലയാളത്തിനു പുറമേ, ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് റിലീസ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ഈ വർഷം ഓഗസ്റ്റിലാണ് ചിത്രത്തിന്റെ റിലീസ്.
ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുണ്ട്. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച് തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ തമിഴ് താരം പ്രസന്നയും എത്തുന്നു.
Also Read- ഇത് കൊത്തയിലെ രാജാവിന്റെ പട, ‘പീപ്പിൾ ഓഫ് കൊത്ത’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായി കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.
advertisement
ജേക്സ് ബിജോയ് , ഷാൻ റഹ്മാൻ എന്നിവരാണ് കിംഗ് ഓഫ് കൊത്തയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ ,പി ആർ ഓ പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 28, 2023 7:36 PM IST