പിരീഡ് ത്രില്ലർ ചിത്രം 'ക' മലയാളം പതിപ്പ് റിലീസ് ചെയ്യുന്നത് ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസ്
- Published by:meera_57
- news18-malayalam
Last Updated:
നയൻ സരിക, തൻവി റാം എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് കിരൺ അബ്ബാവരം
കിരൺ അബ്ബാവരം നായകനായെത്തുന്ന പിരീഡ് ത്രില്ലർ ചിത്രം 'ക' തിയേറ്ററുകളിലേക്കെത്തുകയാണ്. സുജിത്ത്, സന്ദീപ് എന്നിവർ ചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് തിയറ്റർ അവകാശം നിർമ്മാതാവ് വംശി നന്ദിപതി വമ്പൻ തുകക്ക് സ്വന്തമാക്കിയപ്പോൾ മലയാളം പതിപ്പ് ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിക്കുന്നത്.
ശ്രീചക്രാസ് എൻ്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രം ചിന്താ വരലക്ഷ്മിയാണ് അവതരിപ്പിക്കുന്നത്. ചിന്താ വിനീഷാ റെഡ്ഡി, ചിന്താ രാജശേഖർ റെഡ്ഡി എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ റിലീസ് ഡേറ്റും മറ്റ് ഭാഷകളിലെ വിതരണാവകാശം സ്വന്തമാക്കിയവരുടെ പേരുകളും വരും ദിവസങ്ങളിലായ് അറിയിക്കും. വിതരണത്തിൽ സഹകരിക്കുന്നത് വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.
നയൻ സരിക, തൻവി റാം എന്നിവർ നായികമാരായെത്തുന്ന ഈ ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് കിരൺ അബ്ബാവരം. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും 'വേൾഡ് ഓഫ് വാസുദേവ്' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ചിത്രം പക്കാ ആക്ഷൻ പാക്ക്ഡ് ത്രില്ലറാണ് ഒരുങ്ങുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.
advertisement
സിഇഒ (ക പ്രൊഡക്ഷൻസ്): രഹസ്യ ഗോരക്, ചിത്രസംയോജനം: ശ്രീ വരപ്രസാദ്, DevOps: വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മസം, സംഗീതം: സാം സി എസ്, പ്രൊഡക്ഷൻ ഡിസൈനർ: സുധീർ മച്ചേർള, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ചവാൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: റിതികേഷ് ഗോരക്, ലൈൻ പ്രൊഡ്യൂസർ: കെ എൽ മദൻ, വസ്ത്രാലങ്കാരം: അനുഷ പുഞ്ജല, മേക്കപ്പ്: കൊവ്വാട രാമകൃഷ്ണ, സംഘട്ടനം: റിയൽ സതീഷ്, രാം കൃഷ്ണൻ, ഉയ്യാല ശങ്കർ, കോറിയോഗ്രഫി: പൊലക്കി വിജയ്, വി എഫ് എക്സ് പ്രൊഡ്യൂസർ: എം എസ് കുമാർ, വി എഫ് എക്സ് സൂപ്പർവൈസർ: ഫണിരാജ കസ്തൂരി, പിആർഒ: ആതിര ദിൽജിത്ത്.
advertisement
Summary: Dulquer Salmaan's Wayfarer Films to release Malayalam version of the movie 'Ka'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 11, 2024 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പിരീഡ് ത്രില്ലർ ചിത്രം 'ക' മലയാളം പതിപ്പ് റിലീസ് ചെയ്യുന്നത് ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസ്